Film News

രണ്ട് നായകന്‍മാരുടെ പടം മമ്മൂക്കയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു, പൃഥ്വിരാജിലേക്ക് എത്തിയതിനെക്കുറിച്ച് ലാല്‍ ജൂനിയര്‍

THE CUE

മമ്മൂട്ടിയെയും ലാലിനെയും വച്ച് ആലോചിച്ച ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ് എന്ന് ജീന്‍ പോള്‍ ലാല്‍. മമ്മൂട്ടി ചെയ്യാനിരുന്ന റോളിലേക്ക് പൃഥ്വിരാജും, ലാല്‍ ചെയ്യാനിരുന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂടും വന്നു. മമ്മൂട്ടിയുടെ ഡേറ്റും രണ്ട് നായക കഥാപാത്രങ്ങളുള്ള സിനിമ എന്നത് മമ്മൂട്ടിക്ക് താല്‍പ്പര്യമില്ലാത്തതുമാണ് പൃഥ്വിരാജിലെത്താന്‍ കാരണമെന്ന് ലാല്‍ ജൂനിയര്‍.

മമ്മൂക്കയുടെ ഡേറ്റ്‌സ് ഇഷ്യൂ കാരണം തള്ളിപ്പോയതാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഡേറ്റ്‌സും കഥ ശരിക്കും പറഞ്ഞാല്‍ മമ്മൂക്കയ്ക്ക് അത്ര പിടിച്ചില്ല. ബേസിക്കലി രണ്ട് നായകന്‍മാരാണ് ഈ പടത്തില്‍. മമ്മൂക്കയ്ക്ക് ആ സമയത്ത് രണ്ട് നായകന്‍മാരുള്ള പടം അത്ര ഇന്ററസ്റ്റില്ലായിരുന്നു. ആ സമയത്ത് ഒന്നുകില്‍ കഥ മാറ്റുക അല്ലെങ്കില്‍ ആളെ മാറ്റുക എന്ന ഓപ്ഷനാണ് ഉണ്ടായിരുന്നുള്ളൂ. മമ്മൂക്ക തന്നെ ഒഴിവായ സ്ഥിതിക്ക് കഥ മാറ്റാന്‍ പോയില്ല. കഥയില്‍ അത്ര നല്ല വിശ്വാസമുണ്ടായിരുന്നു.
ലാല്‍ ജൂനിയര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സില്ലി മോങ്ക്‌സ് മലയാളം അഭിമുഖത്തിലാണ് ലാല്‍ ജൂനിയര്‍ ഇക്കാര്യം പറയുന്നത്. ഹരീന്ദ്രന്‍ എന്ന സൂപ്പര്‍താരത്തെയാണ് പൃഥ്വിരാജ് ഡ്രൈവിംഗ് ലൈസന്‍സില്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളില്‍. സുപ്രിയാ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസംബര്‍ 20നാണ് റിലീസ്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT