Film News

ലാല്‍ജോസ് വീണ്ടും ദുബായിലേക്ക്; പുതിയ ചിത്രം ഡിസംബറില്‍ തുടങ്ങും, ബാക്കി വിവരങ്ങള്‍ പിന്നാലെ

അറേബ്യൻ സൈക്കിൾ സവാരിയിലൂടെ തന്റെ ആടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ കാലത്തെ സൈക്കിൾ യാത്രയുടെ വീഡിയോ ആണ് ലാൽജോസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‌'അറബിക്കഥ'ക്കും 'ഡയമണ്ട് നെക്‌ലെസി'നും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന സിനിമ ഡിസംബർ പകുതിയോടെ ഷൂട്ടിങ്ങ് ആരംഭിക്കും.

'വീണ്ടും ദുബായിലേക്ക്, അറബിക്കഥക്കും ഡയമണ്ട് നെക് ലെയ്സിനും ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബർ പകുതിയോടെ ഷൂട്ടിങ്ങ്. പ്രി പ്രൊഡക്ഷൻ കാലത്തെ ഒരു അറേബ്യൻ സൈക്കിൾ സവാരിയുടെ വിശേഷങ്ങൾ ആദ്യം പറയാം. സിനിമയുടെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കാം', ലാൽജോസിന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

ശ്രീനിവാസൻ, ഇന്ദ്രജിത്ത്, ജയസൂര്യ, സംവൃതാ സുനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2007ൽ ലാൽ ജോസ് ഒരുക്കിയ ചിത്രമാണ് 'അറബിക്കഥ'. ചിത്രത്തിന്റെ പകുതിയിലധികം രം​ഗങ്ങളും ദുബായിലായിരുന്നു ചിത്രീകരിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി 2012-ല്‍ പുറത്തിറങ്ങിയ ലാൽജോസ് ചിത്രം 'ഡയമണ്ട് നെക്‌ലെസും' ദുബായിയിലും കേരളത്തിലുമായിട്ടായിരുന്നു ചിത്രീകരണം. സംവൃത സുനില്‍, ഗൗതമി നായര്‍, അനുശ്രീ, ശ്രീനിവാസൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT