Film News

ബ്രോ ഡാഡിക്കും ബറോസിനും ശേഷം തെക്ക് വടക്കിൽ ​ഗാനങ്ങളുമായി ലക്ഷ്മി; ചിത്രം ഒക്ടോബർ നാലിന് തിയറ്ററുകളിലെത്തും

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്കിലെ അഞ്ച് ​ഗാനങ്ങളും രചിച്ച് ലക്ഷ്മി ശ്രീകുമാർ. ഒടിയൻ, ബ്രോ ഡാഡി, ബറോസ് തുടങ്ങിയ ചിത്രങ്ങളിലെ ​ഗാനങ്ങൾ രചിച്ചത് ലക്ഷ്മിയായിരുന്നു. തെന്നിന്ത്യൻ സിനിമകളായ കൈദി, വിക്രം വേദ എന്നീ സിനിമകളിലെ സം​ഗീതവും പശ്ചാത്ത സംഗീതവും നിർവ്വഹിച്ച സാം. സിഎസാണ് തെക്ക് വടക്കിന് മ്യൂസിക് നൽകുന്നത്. ആന്റണി ദാസൻ, ജാസി ഗിഫ്റ്റ്, പ്രസീദ, ജീമോൻ, യദു എന്നിവർക്കൊപ്പം സാം. സിഎസും സിനിമയിൽ പാടുന്നുണ്ട്. ലക്ഷ്മി രചിച്ച് ജാസി ഗിഫ്റ്റ് പാടുന്ന ഗാനം സിനിമയുടെ കഥാപരമായി ബന്ധമുള്ളതിനാൽ പ്രേക്ഷകർക്ക് തിയറ്ററിലാണ് ആസ്വദിക്കാനാകുന്നത്. റഫീഖ് അഹമ്മദിന്റെ വരികളും സിനിമയിലുണ്ട്. മ്യൂസിക്കിനും ഹ്യൂമറിനും പ്രധാന്യമുള്ള ചിത്രം ഒക്ടോബർ നാലിന് തിയറ്ററുകളിലെത്തും.

മമ്മൂട്ടി നായകനായ നൻപകൽ നേരത്തിനു ശേഷം എസ്. ഹരീഷ് തിരക്കഥ രചിക്കുന്ന ചിത്രമാണ് തെക്ക് വടക്ക്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. ചിത്രത്തിൽ കെഎസ്ഇബി എഞ്ചിനീയർ മാധവൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അരിമിൽ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. പരസ്പരം കൊമ്പുകോർക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ഇരുവരുടേതുമെന്ന സൂചനയാണ് ചിത്രത്തിന്റേതായി മുമ്പ് പുറത്തു വന്ന ടീസർ സൂചിപ്പിക്കുന്നത്.

സീനിയർ സിറ്റിസൺസായാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് ഇതുവരെ പുറത്തു വന്ന പോസ്റ്ററുകളിൽ നിന്നും ടീസറുകളിൽ നിന്നും ചിത്രത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. എസ്.ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയിൽ നിന്നാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. മിന്നൽ മുരളി- ആർഡിഎക്സ് സിനിമകളുടെ സഹ നിർമ്മാതാവായ അൻജന ഫിലിപ്പിന്റെ അൻജന ടാക്കീസും പരസ്യ- സിനിമാ സംവിധായകൻ വി.എ ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിർമ്മിക്കുന്നത്. ക്രം വേദ, കൈതി, ഒടിയൻ, ആർഡിഎക്സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി.എസിന്റേതാണ് സംഗീതം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്ക് വടക്കിനുണ്ട്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാ​ഗ്രണം നിർവഹിക്കുന്നത്. ഉള്ളൊഴുക്ക്, രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT