Film News

കാക്കി അണിഞ്ഞ് മോഹൻലാൽ; ഫൺ വൈബിൽ 'L366' പോസ്റ്റർ

മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കാക്കി അണിഞ്ഞ്, മീശപിരിച്ച്, കയ്യിൽ പോലീസ് ഷൂസുമായി നിൽക്കുന്ന ലാലിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്.

അതേസമയം തരുൺ മൂർത്തി-മോഹൻലാൽ ടീമിന്റെ L366ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'തുടരും' എന്ന വമ്പൻ വിജയത്തിന് ശേഷം മോഹൻലാലും തരുണും ഒന്നിക്കുന്ന സിനിമ എന്നതിനാൽ ഈ പുതിയ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണുള്ളത്. മീര ജാസ്മിനാണ് നായികയായി എത്തുന്നത്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി. ‘തുടരും’ സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, കോ ഡയറക്ഷൻ ബിനു പപ്പു, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്‌ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍.

'പ്രകമ്പനത്തി'നുള്ള നേരമായി; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'പ്രകമ്പന'ത്തിലേക്ക് ആകർഷിച്ച ഘടകം എന്ത്? മറുപടിയുമായി ഗണപതി

പക്കാ ഫെസ്റ്റിവൽ വൈബ് പാട്ട്; മാജിക് മഷ്റൂംസിലെ ''തിത്താരം മാരിപ്പെണ്ണേ...'' ഗാനം ശ്രദ്ധ നേടുന്നു

ഭാവിയുടെ ഉച്ചകോടി; സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് കൊച്ചിയില്‍ തുടക്കം

എബ്രിഡ് ഷൈൻ ചിത്രം ‘സ്പാ’; ഫെബ്രുവരി 12ന് തിയറ്ററുകളിൽ

SCROLL FOR NEXT