Film News

'കുരുതി'യും ആമസോണിൽ, ഓഗസ്റ്റ് 11ന് ഓണം റിലീസ്

പൃഥ്വിരാജ് ചിത്രം കുരുതി ആമസോണിൽ റിലീസ് ചെയ്യുന്നു. ഓഗസ്റ്റ് 11ന് ഓണം റിലീസായാണ് ആമസോണിൽ സിനിമ റിലീസ് ചെയ്യുന്നത്. മെയ് 13 ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് തീയറ്ററുകൾ അനിശ്ചിതമായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്.

റോഷന്‍ മാത്യുവും സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ഡ്രാമ സ്വഭാവമുള്ള സിനിമ മനു വാര്യരാണ് സംവിധാനം ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയാണ് കുരുതി. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ.

പകയും പ്രതികാരവും രാഷ്ട്രീയ വൈരവും സിനിമയുടെ ഇതിവൃത്തമാണെന്ന് ടീസര്‍ സൂചന നൽകിയിരുന്നു. മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റഫീക്ക് അഹമ്മദാണ് ഗാനരചന. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. സുപ്രിയാ മേനോനാണ് നിര്‍മ്മാതാവ്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT