Film News

പൃഥ്വിരാജ് ചിത്രം 'കുരുതി' മെയ് 13 ന് തീയറ്ററുകളിൽ; കോവിഡ് രണ്ടാം വരവിനെ അതിജീവിക്കുമെന്ന് കുരുതി ടീം

പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുരുതി' മെയ് പതിമൂന്നിന് തീയറ്ററുകളിൽ റിലീസ് ചെയ്യും. കോവിഡിന്റെ രണ്ടാം വരവിനെ അതിജീവിച്ചുക്കൊണ്ട് കാര്യങ്ങൾ നോർമൽ ആകും എന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് സിനിമയിൽ തീയറ്ററിൽ റിലീസാകുന്ന വിവരം അറിയിച്ചിരിക്കുന്നത് . പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത് . പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയുമാണ് കുരുതി. മനു വാര്യരാണ് സംവിധാനം. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.

വെറുപ്പ് ഒരു തരി മതി തീയായി ആളിക്കത്താന്‍ എന്ന് തുടങ്ങുന്ന മാമുക്കോയയുടെ ഡയലോഗിന് പിന്നാലെ പകയും പ്രതികാരവും രാഷ്ട്രീയ വൈരവും സിനിമയുടെ ഇതിവൃത്തമാണെന്ന് സിനിമയുടെ ടീസര്‍ സൂചന നൽകിയിരുന്നു.

മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റഫീക്ക് അഹമ്മദാണ് ഗാനരചന. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. സുപ്രിയാ മേനോനാണ് നിര്‍മ്മാതാവ്അര്‍ജുന്‍ മാത്തൂര്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കോഫി ബ്ലൂം സംവിധാനം ചെയ്ത മനുവിന്റെ ആദ്യ മലയാള ചിത്രമാണ് കുരുതി.

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

ഉടലോളം ഉയിരോളം; കെ.വി.വിജേഷിനെ കുറിച്ച്

SCROLL FOR NEXT