Film News

വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി'; ജൂലൈ 8ന് തിയേറ്റര്‍ റിലീസ്

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രമായ കുറിയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 8ന് തിയേറ്ററില്‍ റിലീസ് ചെയ്യും. വിഷ്ണു ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. കൊക്കേഴ്സ് മീഡിയ & എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.

പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹന്‍ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ - വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ - ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രകാശ് കെ മധു.

സസ്പെൻസും അന്വേഷണവും നിറച്ച് 'ആര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൊവിനോ- ജോൺപോൾ ടീം വീണ്ടും; ‘ഗപ്പി‘യുടെ പത്താം വാർഷിക ദിനത്തിൽ ഇരുവരുടെയും റീയൂണിയൻ

'നമുക്കൊരു ജിബ്ബറിഷ് കൊണ്ടുവരാം എന്ന് പ്രിയൻ'; 'ചന്ദ്രലേഖ' ഗാനത്തിന്റെ ഓർമ്മ പങ്കുവെച്ച് ബേണി

പ്രകടനം കൊണ്ട് ഞെട്ടിക്കാൻ ജോജുവും ഉർവശിയും; 'ആശ' സെപ്റ്റംബർ 4 ന്

പൊലീസ്-ഇൻവസ്റ്റിഗേഷൻ സ്റ്റോറി, ലാലേട്ടനൊപ്പം ചെയ്യുന്നത് കൊമേർഷ്യൽ ചിത്രം: ഷാഹി കബീർ

SCROLL FOR NEXT