Film News

ആശിക്കും കാലം മുന്നില്‍; 'കുറി'യിലെ പ്രോമോ ഗാനം പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന കുറിയിലെ പ്രോമോ ഗാനം പുറത്ത്. 'ആശിക്കും കാലം മുന്നില്‍ വട്ടം ചുറ്റുന്നെ' എന്ന് തുടങ്ങുന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് വിനു തോമസാണ്. ബി കെ ഹരിനാരായണന്റെ വരികള്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

കെ.ആര്‍.പ്രവീണാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മാണം. ചിത്രം ജൂലൈ 8ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ്, ആര്‍ട്ട് ഡയറക്ടര്‍ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹന്‍ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍ - വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടര്‍ - ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രകാശ് കെ മധു. പി ആര്‍ ഒ - ആതിര ദില്‍ജിത്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT