Film News

'ഗ്ര്‍ര്‍ര്‍', കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും നായകന്‍മാര്‍; എസ്രക്ക് ശേഷം ജയ്‌ കെ

പൃഥ്വിരാജ് നായകനായ 'എസ്ര'യ്ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന'ഗ്ര്‍ര്‍ര്‍' വരുന്നു. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തും. തിരുവോണദിവസം പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മൃഗങ്ങളെ zooക്ഷിക്കുക എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അഞ്ചാം പാതിര'യാണ് ഒടുവില്‍ റിലീസിനെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രം. മലയാളത്തില്‍ മികച്ച വിജയമായി മാറിയ ത്രില്ലര്‍ ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ്. മിഥുന്‍ മാനുവല്‍ തോമസാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റിനൊപ്പം മലയാളത്തിലെ നിര്‍മ്മാതാക്കളായ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മാണ പങ്കാളികളാകും.

ജിസ് ജോയി സംവിധാനം ചെയ്യുന്ന 'മോഹന്‍കുമാര്‍ ഫാന്‍സ്', കമല്‍ കെ എം സംവിധാനം ചെയ്യുന്ന 'പട' എന്നിവയാണ് പോസ്റ്റ് പൊഡക്ഷന്‍ കഴിഞ്ഞ് റിലീസിന് കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍. സൗബിന്‍ ഷാഹിര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ഷഹീദ് ഖാദര്‍ എന്നിവരുടെ പേരിടാത്ത ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്. ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'മറിയം ടെയ്‌ലേഴ്‌സ്' ആണ് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ മറ്റൊരു ചാക്കോച്ചന്‍ ചിത്രം. സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന റോയ് എന്ന സിനിമ സംവിധായകന്‍ സുനില്‍ ഇബ്രാഹിം പ്രഖ്യാപിച്ചിട്ടുണ്ട്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT