Film News

അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഗാനം പുറത്ത് വിട്ട് ഔസേപ്പച്ചൻ; പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

കേരളത്തിലെ കൗമാരങ്ങളും കുടുംബ പ്രേക്ഷകരും ഒരുപോലെ ചേർത്തു പിടിച്ച സിനിമയായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ്. സിനിമയിലൂടെ കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. ഇപ്പോഴിതാ സിനിമയിലെ ആരും കേൾക്കാത്ത പാട്ടായ തേങ്ങുമീ വീണയില്‍ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ.

അനിയത്തിപ്രാവിന് വേണ്ടി ഈ ഗാനം രചിച്ചെങ്കിലും റിലീസ് ചെയ്തിരുന്നില്ല. ഈയിടെ അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരോടുള്ള ആദരവിന്റെ സൂചകമായിട്ടാണ് ഔസേപ്പച്ചൻ ഈ ഗാനം പുറത്തു വിട്ടത്. അനിയത്തിപ്രാവിനു വേണ്ടി എസ് രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാസിന് മാറ്റം വന്നതൊടെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചില്ല.ഔസേപ്പച്ചന്റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന ഈ ഗാനം രമേശൻ നായർ വിട വാങ്ങിയപ്പോൾ ഏറേ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തു വിടുകയായിരുന്നു.

‘അനിയത്തി പ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങള്‍ കേള്‍ക്കാത്ത ആ ഗാനം ഇതാ’ എന്ന് കുറിച്ച് കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ഗാനം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് താരം പങ്കുവെച്ചത്. അനിയത്തിപ്രാവിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT