Film News

ജിസ് ജോയ് - കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ 'മോഹൻകുമാർ ഫാൻസ്'; ഫസ്റ്റ്ലുക്ക് പോസ്റ്റർ

'വിജയ് സൂപ്പറും പൗർണമിക്കും' ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന 'മോഹൻകുമാർ ഫാൻസ്' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ പുതുമുഖം അനാർക്കലി നാസർ ആണ് നായിക.

സിദ്ധിഖ്, രൺജി പണിക്കർ, കെപിഎസി ലളിത, ശ്രീനിവാസൻ, മുകേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ബോബി-സഞ്ജയ് ആണ് കഥ. കുടുംബ ബന്ധങ്ങൾ പശ്ചാത്തലമാക്കിയുള്ള ആക്ഷേപ ഹാസ്യമായിരിക്കും ചിത്രമെന്നാണ് സൂചന. 'കെട്ട്യോളാണ് എൻറെ മാലാഖ'യ്ക്ക് ശേഷം മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്.

2013ൽ റിലീസ് ചെയ്ത 'ബൈസിക്കിൾ തീവ്‌സ്' ആണ് ജിസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2017ൽ ആസിഫ് അലി, അപർണ്ണ ബാലമുരളി, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'സൺഡേ ഹോളിഡേ', 2019ൽ ആസിഫിനേയും ഐശ്വര്യ ലക്ഷ്മിയേയും പ്രധാന കഥാപാത്രങ്ങളാക്കി 'വിജയ് സൂപ്പറും പൗർണ്ണമിയും'. ആദ്യ മൂന്ന് ചിത്രങ്ങളിലും ആസിഫ് അലി ആയിരുന്നു നായകൻ. കുഞ്ചാക്കോയെ നായകനാക്കി ജിസ് ഒരുക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'മോഹൻകുമാർ ഫാൻസ്'.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT