Film News

‘ഉറക്കമില്ലാത്ത രാത്രികളെത്തുന്നു’; സീരിയല്‍ കില്ലറെ പിന്തുടരാന്‍ കുഞ്ചാക്കോ ബോബന്‍, ‘അഞ്ചാം പാതിര’ ട്രെയിലര്‍

THE CUE

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ 'അഞ്ചാം പാതിര'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം സീരിയല്‍ കൊലപാതകങ്ങളെ ആസ്പദമാക്കിയാണ്. ചിത്രത്തില്‍ ഒരു കണ്‍സള്‍ട്ടന്റ് ക്രിമിനോളജിസ്റ്റായിട്ടാണ് താരം വേഷമിടുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

സീരിയല്‍ കൊലപാതകിയെ തേടിയുള്ള ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു. ഒരു കൊലപാതക പരമ്പരയുടെ അന്വേഷണത്തിന്റെ ഭാഗമാവുന്ന ഉദ്യോഗസ്ഥനായ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ഷൈജു ഖാലിദിന്റെ ക്യാമറയും സൈജു ശ്രീധരന്റെ എഡിറ്റിങ്ങിനുമൊപ്പം സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും പ്രതീക്ഷ നല്‍കുന്നതാണ്. മിഥുന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിക് ഉസ്മാനാണ്.

ഉണ്ണിമായ,ഷറഫുദ്ദീന്‍,ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യാ നമ്പീശന്‍,ദിവ്യ ഗോപിനാഥ്, ജിനു ജോസഫ് എന്നിവരാണ് മറ്റ്പ്രധാന കഥാപാത്രങ്ങള്‍. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും മിഥുന്‍ മാനുവലും ഒന്നിക്കുന്നത്. കാളിദാസ് ജയറാം നായകനായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് ഇതിന് മുന്‍പ് മിഥുന്‍ സംവിധാനം ചെയ്ത ചിത്രം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT