Film News

ചെമ്പന്റെ തിരക്കഥയില്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം, തമാശക്ക് ശേഷം അഷ്‌റഫ് ഹംസ

അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ പുതിയ ചിത്രം. തമാശ ഒരുക്കിയ അഷ്‌റഫ് ഹംസയാണ് സംവിധാനം. ചെമ്പന്‍ വിനോദ് ജോസ് ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. സിനിമയുടെ ഷൂട്ടിംഗ് കുറ്റിപ്പുറത്ത് തുടങ്ങി. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു,റിമാ കല്ലിങ്കല്‍ എന്നിവരും ചെമ്പോസ്‌കിയുടെ ബാനറില്‍ ചെമ്പന്‍ വിനോദും ചേര്‍ന്നാണ് നിര്‍മ്മാണം.

മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട്, അപ്പു ഭട്ടതിരിയുടെ നിഴല്‍ എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കി കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ചിത്രവുമാണ് അഷ്‌റഫ് ഹംസയുടേത്. വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രമായ തമാശ 2019ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു.

സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത സിനിമക്ക് ശേഷം ആഷിക് അബു നിര്‍മ്മാണപങ്കാളിയാകുന്ന ചിത്രം കൂടിയാണിത്. ആഷിക് അബു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം നാരദന്‍ നിര്‍മ്മിക്കുന്നതും ഒപിഎം സിനിമാസ് ആണ്.

ashraf hamza's next with Kunchacko Boban

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT