Film News

ഉന്മാദത്തിലെ ഷെല്ലി നായാട്ടിലേയും ഓഫീസർ ഓൺ ഡ്യൂട്ടിയിലേയും കഥാപാത്രങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തം: കുഞ്ചാക്കോ ബോബൻ

ഉന്മാദം സിനിമയിലെ പൊലീസ് കഥാപാത്രത്തെ കുറിച്ച് സംസാരിച്ച് കുഞ്ചാക്കോ ബോബൻ. കരിയറിന്റെ തുടക്കത്തിൽ പൊലീസ് കഥാപാത്രങ്ങൾ ചെയ്യുവാൻ കഴിയുമോ എന്ന് പോലും അറിയില്ലായിരുന്നു. അവിടെ നിന്ന് നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ സിനിമകളിലെ വ്യത്യസ്തമായ പൊലീസ് കഥാപാത്രങ്ങൾ ചെയ്യുവാൻ കഴിഞ്ഞു. ആ ഇരു കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ഉന്മാദത്തിലെ ഷെല്ലി എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

'സിനിമാ ജീവിതം തുടങ്ങുന്ന സമയം പോലീസ് കഥാപാത്രം കിട്ടുമോ എന്നുപോലും അറിയില്ലായിരുന്നു. അവിടെ നിന്ന് നായാട്ടിലെ പ്രവീൺ മൈക്കിളും ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഹരിശങ്കറും പോലുള്ള പോലീസ് കഥാപാത്രങ്ങൾ എനിക്ക് ലഭിച്ചു. എന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരുന്നു അവ. മൂന്നാമതും ഷാഹിയുമായി ഒന്നിക്കുകയാണ്. മറ്റു രണ്ടു കഥാപാത്രങ്ങളിൽ നിന്ന് ഈ സിനിമയിലെ ഷെല്ലി തീർത്തും വ്യത്യസ്തനാകണം എന്നതിൽ എന്നേക്കാൾ ഷാഹിക്ക് നിർബന്ധമുണ്ടായിരുന്നു,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അതേസമയം ഉന്മാദം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമാണ് 'ഉന്മാദം'. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തീര്‍ത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്.ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

സാൻ സിറോയുടെ സ്വന്തം നായകൻ: ഫ്രാങ്കോ ബറേസിക്ക് വിട

'ഭക്ഷണത്തിനും വെള്ളത്തിനും പകരം ആൽക്കഹോൾ കഴിക്കുന്ന ഏലിയൻ'; 'പ്ലൂട്ടോ'യുടെ ആദ്യ ഐഡിയയെക്കുറിച്ച് നീരജ് മാധവ്

The Actor ചാക്കോച്ചൻ; ഷെല്ലിയായി ഗംഭീര പ്രകടനം, കയ്യടി നേടി കുഞ്ചാക്കോ ബോബൻ

ഇത് എന്റർടെയ്നർ ഏലിയൻ; മികച്ച പ്രതികരണം നേടി 'പ്ലൂട്ടോ'

കുഞ്ചാക്കോ ബോബൻ - ലിജോമോൾ ചിത്രം 'ഉന്മാദം' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

SCROLL FOR NEXT