Film News

'സിനിമയുടെ കളക്ഷൻ 'ട്വന്റി ട്വന്റി' പോലെയാണ്, നല്ല സിനിമകളിൽ നിന്ന് ലാഭം കിട്ടുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്: കുഞ്ചാക്കോ ബോബൻ

നല്ല സിനിമകൾ നന്നായി ഓടിയാൽ നിർമാതാക്കൾക്ക് ലാഭം കിട്ടുന്നുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് നടനും നിർമാതാവുമായ കുഞ്ചാക്കോ ബോബൻ. സിനിമയുടെ കളക്ഷൻ എന്നത് ട്വന്റി ട്വന്റി പോലെയാണ്. ഏത് നിമിഷവും പല കാരണങ്ങൾ കൊണ്ട് റിസൾട്ട് വേറെ ഒരു രീതിയിൽ മാറ്റിമറിക്കപ്പെടാം. ഒരു സിനിമ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു മഴ വന്നാൽ പോലും ആ ദിവസത്തെ കളക്ഷനെ ബാധിച്ചേക്കാം. പരീക്ഷാ സമയം ആണെങ്കിലും ചിലപ്പോൾ നമ്മൾ വിചാരിച്ച കളക്ഷൻ കിട്ടിയില്ല എന്ന് വരാം. അതിനെയെല്ലാം മറികടന്ന് ഇൻകം ജനറേറ്റ് ചെയ്യുന്ന മറ്റു പല വഴികളുമുണ്ട്. അനാവശ്യമായ സംസാരങ്ങൾ തുറന്നുവിടാതെ കുറച്ചുകൂടി കാര്യഗൗരവമായി സിനിമയെ സമീപിക്കുകയാണെങ്കിൽ തീർച്ചയായും അതിന്റെ റിസൾട്ട് കിട്ടും എന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയുടെ പ്രസ്സ്മീറ്റിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ പറഞ്ഞത്:

നല്ല സിനിമകൾക്ക് നന്നായി ഓടിയാൽ നിർമാതാക്കൾക്ക് ലാഭം കിട്ടുന്നുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം ഞാനും ചില സിനിമകളിൽ നിർമാണ പങ്കാളിയായിട്ടുള്ള ആളാണ്. ആ രീതിയിൽ നോക്കിയാൽ ഞാൻ സംതൃപ്തനാണ്. പക്ഷെ നമ്മൾ ചെയ്യുന്ന പ്രോഡക്റ്റ് എല്ലാം പ്ലാൻ ചെയ്ത പോലെ സംഭവിക്കണം എന്നില്ല. സിനിമയുടെ കാര്യമാണെങ്കിലും ട്വന്റി ട്വന്റി പോലെയാണ്. ഏത് നിമിഷവും പല കാരണങ്ങൾ കൊണ്ട് റിസൾട്ട് വേറെ ഒരു രീതിയിൽ മാറ്റിമറിക്കപ്പെടാം. നമ്മൾ മാക്സിമം ചെയ്ത് ഔട്പുട്ട് കൊടുക്കാനായിട്ട് ശ്രമിക്കുകയാണ്.

ഒരു സിനിമ ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു മഴ വന്നാൽ പോലും ആ ദിവസത്തെ കളക്ഷനെ ബാധിച്ചേക്കാം. പരീക്ഷാ സമയം ആണെങ്കിലും ചിലപ്പോൾ നമ്മൾ വിചാരിച്ച കളക്ഷൻ കിട്ടിയില്ല എന്ന് വരാം. അതിനെയെല്ലാം മറികടന്ന് ഇൻകം ജനറേറ്റ് ചെയ്യുന്ന മറ്റു പല വഴികളുമുണ്ട്. അതിനെ കൂടെ എക്സ്പെർട്ട്‍ ചെയ്ത് നോക്കണം. നല്ല സിനിമ, ക്വാളിറ്റി സിനിമ, എല്ലാവരെയും ഇന്റർടെയ്ൻ കഴിയുന്ന സിനിമകൾ വന്നാൽ എല്ലാവർക്കും ഗുണകരമാകും. അനാവശ്യമായ സംസാരങ്ങൾ തുറന്നുവിടാതെ കുറച്ചുകൂടി കാര്യഗൗരവമായി സിനിമയെ സമീപിക്കുകയാണെങ്കിൽ തീർച്ചയായും അതിന്റെ റിസൾട്ട് കിട്ടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

ആൾക്കൂട്ട ദുരന്തം ഉണ്ടാകാതിരിക്കാൻ | Amal Krishna KL Interview

പ്രണവിന്റെ കിടിലൻ പെർഫോമൻസ് ഉറപ്പ് നൽകി ‘ഡീയസ് ഈറേ’ ട്രെയ്‌ലർ

'പ്രണയ പരാ​ഗം, ചടുല വികാരം', വിന്റേജ് മൂഡുമായി "പെറ്റ് ഡിറ്റക്ടീവിലെ" 'തരളിത യാമം' പ്രമോ ​ഗാനം

SCROLL FOR NEXT