Film News

ഷാഹി പറഞ്ഞ പോലെ 'ഉന്മാദം' അത്ര ഡാർക്ക് അല്ലാത്ത സിനിമ: കുഞ്ചാക്കോ ബോബൻ

ഉന്മാദം സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഷാഹി കബീറിന്റെ മുൻ സിനിമകൾ പോലെ ഡാർക്ക് മൂഡിൽ കഥ പറയുന്ന ചിത്രമായിരിക്കില്ല ഇത്. എന്നാൽ സസ്‌പെൻസും സൂപ്പർനാച്ചുറൽ എലമെന്റ്സും ഉള്ള ചിത്രമായിരിക്കും ഉന്മാദം എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

'ഉന്മാദത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ ഷാഹി പറഞ്ഞിരുന്നു അത്രത്തോളം ഡാർക്ക് അല്ല ഈ സിനിമ എന്ന്. അത് ഒരു പരിധി വരെ സത്യമാണ്. എന്നാൽ കുറച്ച് സസ്‌പെൻസും കുറച്ച് സൂപ്പർനാച്ചുറൽ എലമെന്റ്സും ഈ സിനിമയിലുണ്ട്. ഇതിന് മുൻപ് കണ്ടിട്ടുള്ള ഷാഹി കബീർ സിനിമകളിൽ നിന്നൊരു ഴോണർ ഷിഫ്റ്റ്, ഒരു പരിധി വരെ ഈ സിനിമയിൽ പ്രതീക്ഷിക്കാം,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അതേസമയം ഉന്മാദം ഈ മാസം 31 ന് തിയറ്ററുകളിൽ എത്തും. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT