Film News

25 വര്‍ഷത്തിന് ശേഷം ആ സ്പ്ലെണ്ടര്‍ ബൈക്ക് സുധിയുടെ കയ്യിലേക്ക്: സന്തോഷം പങ്കുവെച്ച് ചാക്കോച്ചന്‍

1997ലാണ് കുഞ്ചാക്കോ ബോബന്‍ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സുധിക്കൊപ്പം സുധിയുടെ സ്‌പ്ലെണ്ടര്‍ ബൈക്കും പ്രേക്ഷകര്‍ക്ക് ആവേശമായിരുന്നു. ഇപ്പോഴിതാ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചാക്കോച്ചന്‍ സുധിയുടെ ആ സ്‌പ്ലെണ്ടര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ഹോണ്ടയിലെ ജീവനക്കാരനായ ആലപ്പുഴക്കാരന്റെ കയ്യിലായിരുന്നു സിനിമയില്‍ ഉപയോഗിച്ച സ്‌പ്ലെണ്ടര്‍ ഉണ്ടായിരുന്നത്. ബൈക്ക് സ്വന്തമാക്കിയ സന്തോഷം കുഞ്ചാക്കോ ബോബന്‍ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെച്ചിരുന്നു.

'25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്പ്ലെണ്ടര്‍ ബൈക്ക് സുധിയുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്. അതൊരു ആലപ്പുഴക്കാരന്റെ കയ്യില്‍ തന്നെയായിരുന്നു. ഹോണ്ടയിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. ഇത്രയും കാലം അദ്ദേഹം നല്ല രീതിയില്‍ തന്നെ ബൈക്ക് മെയിന്റൈന്‍ ചെയ്തു. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാന്‍ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്', എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT