Film News

കൃഷ്ണശങ്കറിന്റെ കിടിലൻ മേക്കോവർ, 'കുടുക്ക് 2025' ക്യാരക്ടർ പോസ്റ്റർ

കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ കഥാപാത്രമായി എത്തുന്ന 'കുടുക്ക് 2025', ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.​​ കിടിലൻ മേക്കോവറുമായാണ് പോസ്റ്ററിൽ കൃഷ്ണ ശങ്കറിന്റെ വരവ്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള ​ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ. അജു വർ​ഗീസ് ആണ് പോസ്റ്റർ പുറത്തുവിട്ടത്. അ​ള്ള് ​രാ​മേ​ന്ദ്ര​ന്' ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​ ഒരുക്കുന്ന ചിത്രം 2025ലെ ​കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പരിമിതമായ സാധ്യതകളിൽ നിന്നുകൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകൾ മുന്നോട്ട് വെയ്ക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.

ഭാവിയിൽ നടക്കാൻ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് സിനിമ. എന്റർടെയ്നർ മൂഡിൽ തുടങ്ങി പിന്നീട് ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറിലേയ്ക്ക് പോകുന്ന മൾട്ടി ഴോണർ മൂവി ആയിരിക്കും. സയൻസ് ഫിക്ഷൻ എലമെന്റ് ഉണ്ടെങ്കിൽ പോലും എളുപ്പം മനസിലാക്കാൻ കഴിയുന്ന സ്വാഭാവിക സിനിമ ആയാണ് കുടുക്ക് എത്തുകയെന്നും സംവിധായകൻ അവകാശപ്പെടുന്നു.

സിങ്ക് സൗണ്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ക്വാളിറ്റി അങ്ങനെ തന്നെ നിലനിൽക്കാൻ വേണ്ടിയാണ് തീയറ്റർ റിലീസിനെ കുറിച്ച് യാതൊരു ഉറപ്പും ഇല്ലാത്ത സാഹചര്യത്തിലും സിങ്ക് സൗണ്ട് തിരഞ്ഞെടുത്തതെന്നും സംവിധായകൻ മുമ്പ് വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രീകരണം. നവംബറിൽ ആണ് ഷൂട്ടിങ് ആരംഭിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT