Film News

ത്രില്ലടിപ്പിക്കാൻ 'കുടുക്ക് 2025'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; സംവിധാനം ബിലഹരി

അ​ള്ള് ​രാ​മേ​ന്ദ്ര​ന്' ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​യുടെ 'കുടുക്ക് 2025' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 2025ലെ ​കഥ പറയുന്ന ചിത്രത്തിൽ മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയമാകുന്നത്. കൃ​ഷ്ണ​ ​ശ​ങ്ക​ർ കേന്ദ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ​ ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പരിമിതമായ സാധ്യതകൾ വെച്ചുകൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകൾ മുന്നോട്ട് വെയ്ക്കാനാണ് കുടുക്കിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബിലഹരി 'ദ ക്യു'വിനോട് പറഞ്ഞിരുന്നു.

ഭാവിയിൽ നടക്കാൻ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നനങ്ങളുമാണ് സിനിമ. എന്റർടെയ്നർ മൂഡിൽ തുടങ്ങി പിന്നീട് ഒരു മിസ്റ്ററി ആക്ഷൻ ത്രില്ലറിലേയ്ക്ക് പോകുന്ന മൾട്ടി ഴോണർ മൂവി ആയിരിക്കും. സയൻസ് ഫിക്ഷൻ എലമെന്റ് ഉണ്ടെങ്കിൽ പോലും എളുപ്പം മനസിലാക്കാൻ കഴിയുന്ന സ്വാഭാവിക സിനിമ ആയാണ് കുടുക്ക് എത്തുകയെന്നും സംവിധായകൻ അവകാശപ്പെടുന്നു.

സിനിമയുടെ ക്യാരക്ടർ പോസ്റ്ററിൽ കിടിലൻ മേക്കോവറിലായിരുന്നു നടൻ കൃഷ്ണ ശങ്കർ. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുളള ​ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും കൃഷ്ണശങ്കറിന്‌ ലഭിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ തൃശ്ശൂര്‍, എറണാകുളം, ഈരാറ്റുപേട്ട, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ മേയ് മാസത്തിൽ റിലീസിനെത്തും. അഭിമന്യു വിശ്വനാഥ് ആണ് ക്യാമറ. പൂർണമായും സിങ്ക് സൗണ്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിങ് തൊണ്ടിമുതൽ, ജോസഫ്, ഇഷ്ഖ്, ജോജി എന്നീ സിനിമകളുടെ എഡിറ്ററായ  കിരണ്‍ ദാസ് ആണ്. ഭൂമീ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത് .

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT