Film News

സ്വതന്ത്ര വ്യക്തികളായ പെണ്മക്കളെ വിവാദത്തിലേക്ക് വലിച്ചിട്ട് ഉപദ്രവിക്കുന്നു; അച്ഛനെന്ന നിലയിൽ ബുദ്ധിമുട്ടുണ്ടെന്ന് കൃഷ്ണകുമാർ

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൊണ്ട് സ്വതന്ത്ര വ്യക്തികളായ തന്റെ പെണ്മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കുവാൻ ചിലര്‍ ശ്രമിക്കുന്നതായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാർ. ഒരു അച്ഛന്‍ എന്ന നിലയില്‍ മക്കൾക്കെതിരെയുള്ള വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാര്‍ക്ക് മനസ്സിലായിട്ടില്ലെന്നും കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍:

ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകള്‍ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

കൃഷ്ണകുമാറുമായി ബന്ധപ്പെട്ട ബീഫ് പ്രശ്‌നത്തില്‍ മകളും നടിയുമായ അഹാനയെ ഉള്‍പ്പെടുത്തിയ പരമാര്‍ശങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമത്തിലും ചർച്ചയായിരുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടഭക്ഷണം ബീഫ് ആണെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT