Film News

'വാതിലില്‍ വന്നൊന്നും മുട്ടിയേക്കല്ലേ, കമ്മീഷനൊക്കെ വരുന്ന കാലമാ': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടന്‍ കൃഷ്ണകുമാര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ വ്‌ളോഗിലാണ് വിവാദ പരാമര്‍ശം. വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വ്‌ളോഗ് ഷൂട്ട് ചെയ്തിരിക്കുന്നതും സിന്ധു കൃഷ്ണ തന്നെയാണ്. കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു നടന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ചത്. 'നീ ഓരോന്നൊന്നും വെറുതെ പറയരുത്. ഓരോ കമ്മീഷന്‍ ഒക്കെ വരുന്ന കാലമാണ്. ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ നീ വന്ന് എന്റെ വാതിലിലൊന്നും മുട്ടിയേക്കല്ലേ' എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഇതിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ പരിഹാസം കേട്ട് ഭാര്യ സിന്ധു ചിരിക്കുന്നതും വ്‌ളോഗില്‍ കേള്‍ക്കാം. പിന്നീട്, കാര്യമെന്താണെന്ന് മനസ്സിലായില്ലെന്ന് പറഞ്ഞ് മകള്‍ ദിയയും ചിരിക്കുന്നുണ്ട്. അതിനെക്കുറിച്ചൊന്നും അധികം മനസ്സിലാക്കണ്ട എന്ന് മകളെ ഉപദേശിക്കുന്ന നടനെയും വ്‌ളോഗില്‍ കാണാം. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലേക്ക് സംസാരം എത്തിയത്. സാമൂഹ്യമാധ്യമത്തില്‍ വ്‌ളോഗിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. റിപ്പോര്‍ട്ടിന്റെ ഗൗരവത്തെ തീരെ പരിഗണിക്കാതെയാണ് കൃഷ്ണകുമാര്‍ പരിഹസിച്ചതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി നടന്‍ മത്സരിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ നിസ്സാരവല്‍ക്കരിച്ചതിന്റെ പേരില്‍ നടന്‍ വിനയ് ഫോര്‍ട്ട് കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു. ഫുട്ടേജ് എന്ന ചിത്രത്തിന്റെ പ്രിവ്യുവിന് വന്ന നടന്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാനൊന്നും സമയമില്ല എന്ന് നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിന് ശേഷമാണ് മാപ്പപേക്ഷയയുമായി വിനയ് ഫോര്‍ട്ട് രംഗത്തെത്തിയത്. ഗൗരവമായി കാണേണ്ട ഒരു വിഷയമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും അതിനെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ തന്റെ ശരീരഭാഷയും സംസാരവും കുറച്ചു സുഹൃത്തുക്കള്‍ക്ക് വേദനയുണ്ടാക്കിയെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞിരുന്നു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT