Film News

'സംസാരിച്ചു കൊണ്ടിരിക്കേ എനിക്ക് തോന്നി ഇയാളിൽ എന്റെ ജോർജ്ജ് മാത്തൻ ഉണ്ടെന്ന്'; പ്രകാശ് വർമ ജോർജ്ജ് സാറായ കഥ പറഞ്ഞ് കെ ആർ സുനിൽ

മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'തുടരും' മികച്ച പ്രതികരണങ്ങൾ നേടി തിയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുയാണ്. ചിത്രത്തിൽ മോഹൻലാലിനൊപ്പം കയ്യടി നേടുന്ന മറ്റൊരാൾ കൂടിയുണ്ട്. സിഐ ജോർജ് സാറായി അഭിനയിച്ച പ്രകാശ് വർമ. ഒരു ചിരിയോടെ വന്ന് ലാലേട്ടനൊപ്പം നിൽക്കുന്ന കട്ടവില്ലനായ ജോർജ്ജ് മാത്തനിലേക്ക് പ്രകാശ് വർമ എങ്ങനെ എത്തി എന്ന കഥ പങ്കുവയ്ക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ ആർ സുനിൽ ക്യു സ്റ്റുഡിയോയോട്

കെ ആർ സുനിൽ പറഞ്ഞത്:

ജോർജ്ജ് സാറിന്റെ കഥാപാത്രം സ്ഥിരം വില്ലൻ വേഷം ചെയ്യുന്നവർ ചെയ്യാൻ പാടില്ലെന്ന് എനിക്കുണ്ടായിരുന്നു. തരുണിനോടും രഞ്ജിത്തേട്ടനോടും ഞാൻ അത് പറയാറുണ്ട്. ഷൂട്ട് തുടങ്ങാൻ ഒരു മാസം ബാക്കി നിൽക്കുമ്പോഴും ഞങ്ങൾക്ക് സിഐ ജോർജ് മാത്തനെ കിട്ടിയിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹിന്ദിയിൽ നിന്നുള്ള ഒരു ആർട്ടിസ്റ്റിനെ ഇവർ കണ്ടെത്തി. പക്ഷ അദ്ദേഹത്തിന്റെ മുഖം എന്റെ മനസ്സിലുള്ള ജോർജ്ജ് മാത്തന്റേത് ആയിരുന്നില്ല. അത് നമ്മുടെ ജോർജ്ജ് അല്ല എന്നൊരു ഫീൽ ആയിരുന്നു. തരുണും അത്ര ഓക്കെ ആയിരുന്നില്ല.

ആ സമയത്താണ് വർമ എന്നെ വിളിക്കുന്നത്. ‍ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടെയിൽ പുതിയ സിനിമ ചെയ്യാൻ പോകുന്നതിന്റെ കാര്യം സംസാരിച്ചു. അപ്പോൾ അദ്ദേഹം തമാശയ്ക്ക് സ്ക്രിപ്റ്റുണ്ടെങ്കിൽ എന്താടാ എനിക്ക് തരാഞ്ഞേ എന്ന് ചോദിച്ചു. ആ സമയത്ത് എന്റെ മനസ്സിൽ ജോർജ്ജ് മാത്തന്റെ കഥാപാത്രത്തിന് ആർട്ടിസ്റ്റിനെ കിട്ടിയില്ലല്ലോ എന്ന അസ്വസ്ഥതയുണ്ട്. സംസാരിച്ചു കൊണ്ടിരിക്കേ എനിക്ക് തോന്നി ഇദ്ദേഹം കൊള്ളാല്ലോ എന്ന്. വളരെ ബിസിയായ ഡയറക്ടർ ആണ് അദ്ദേ​ഹം. പക്ഷേ അദ്ദേഹത്തിൽ എന്റെ ജോർജ്ജ് മാത്തൻ ഉണ്ടെന്ന് എനിക്ക് തോന്നി. ഞാൻ വെറുതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ എടുത്തു കൊണ്ടു വന്ന് തരുണിന് കാണിച്ചു കൊടുത്തു. അത് കണ്ടിട്ട് ഇത് പ്രകാശ് വർമയല്ലേ? പക്ഷേ ഇദ്ദേഹം അഭിനയിക്കാൻ തയ്യാറാകുമോ എന്ന് തരുൺ ചോദിച്ചു. തരുണിന് വലിയ ഇഷ്ടമാണ് അദ്ദേഹത്തെ. ഒന്ന് ചോദിച്ചു നോക്കാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെ അന്ന് വൈകുന്നേരം ഞാൻ അദ്ദേഹത്തെ വിളിച്ച് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ഇതിൽ ലാലേട്ടൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാനപ്പെട്ട വേഷമാണ് എന്നു പറഞ്ഞു. അദ്ദേഹം നോ പറയും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ അദ്ദേഹം ഒന്ന് ചിരിച്ചു, പിന്നെ ആലോചിക്കട്ടെ എന്നു പറഞ്ഞു. പിറ്റേ ദിവസം അദ്ദേഹം എന്നെ വിളിച്ച് നമുക്ക് ആലോചിക്കാം. നിങ്ങൾക്ക് ഞാനൊരു ബാധ്യതയാവുമോ എന്ന് ചോദിച്ചു. ബാം​ഗ്ലൂർ എത്തി അദ്ദേഹത്തിന് കഥ നരേറ്റ് ചെയ്തു. അതിന് ശേഷം അദ്ദേഹം ഓക്കെ പറഞ്ഞു. അദ്ദേഹം അഭിനയിപ്പിച്ച് നോക്കൂ എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ ഷൂട്ട് ചെയ്ത് പിറ്റേന്ന് തന്നെ എഡിറ്റ് ചെയ്ത്, രഞ്ജിത്ത് ഏട്ടനെയും ലാലേട്ടനെയും കാണിച്ചു. അപ്പോൾ തന്നെ അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ പ്രകാശ് വർമ ജോർജ്ജ് സാർ ആയി.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT