Film News

'കൊത്ത്' നേരത്തെ തിയേറ്ററിലെത്തും; സെപ്റ്റംബര്‍ 16ന് റിലീസ്

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊത്തിന്റെ റിലീസ് തിയതി മാറ്റി. സെപ്റ്റംബര്‍ 23-ായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ് തിയതി. എന്നാല്‍ ചിത്രം നേരത്തെ തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. കൊത്ത് സെപ്റ്റംബര്‍ 16ന് റിലീസ് ചെയ്യുമെന്ന് നടന്‍ ആസിഫ് അലി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആറ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. റോഷന്‍ മാത്യുവും പ്രധാന കഥാപാത്രമാണ്. 'സൈഗാള്‍ പാടുകയാണ്' എന്ന സിനിമയാണ് അവസാനമായി സിബി മലയില്‍ സംവിധാനം ചെയ്തത്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ രഞ്ജിത്ത്, വിജിലേഷ് , അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രന്‍, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രശാന്ത് മാധവ്, സംഗീത സംവിധാനം-കൈലാസ് മേനോന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

സ്റ്റൈലിഷ് "പട്ടി ഷോ"; "അതിരടി"യിലെ പുതിയ ഗാനമെത്തി; ചിത്രം മെയ് 14 ന്

കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങുമായി ചിദംബരം ഒരുക്കുന്ന "ബാലൻ"; പ്രദർശനം മെയ് 14 ന്

ജോജു ജോർജ് - ഷാജി കൈലാസ് ടീമിന്റെ മാസ്സ്‌ ആക്ഷൻ ചിത്രം; 'വരവ് ' ജൂൺ 12ന്

യുഡിഎഫ് സര്‍വ്വാധിപത്യം, മൂന്നിടത്ത് ബിജെപി; എല്‍ഡിഎഫിനെ കൈവിട്ട് രാഷ്ട്രീയ കേരളം; LIVE UPDATES

ക്യാപ്റ്റനും ടീമിനും തിരിച്ചടി; മുഖ്യമന്ത്രിയടക്കം 15 മന്ത്രിമാർ പിന്നിൽ

SCROLL FOR NEXT