Film News

അവസാനത്തെ ശ്വാസം കൊത്തിയെടുക്കാന്‍ ഇറങ്ങുന്നവരുടെ കാലം: 'കൊത്ത്' ഫസ്റ്റ് ലുക്ക്

ആസിഫ് അലി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ആറ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. 'സൈഗാള്‍ പാടുകയാണ്' എന്ന സിനിമയാണ് അവസാനമായി സിബി മലയില്‍ സംവിധാനം ചെയ്തത്.

രാഷ്ട്രീയ കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കൊത്ത് എന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന. 'ബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോള്‍, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമര്‍പ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തില്‍ നിന്ന് പിന്‍വാങ്ങുമെങ്കില്‍ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം'- എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് സിബി മലയിലും ആസിഫ് അലിയും കുറിച്ചത്.

ഹേമന്ദ് കുമാറാണ് കൊത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മാണം. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് റതിന്‍ രാധാകൃഷ്ണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍. സംഗീതം കൈലാഷ് മേനോന്‍. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ് രഞ്ജിത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്. സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT