Film News

'എ-പട നായകന്‍ മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം', ഹൃദയം കൊണ്ട് അനുഗ്രഹിച്ച നായികയെ കുറിച്ച് കുട്ടിക്കല്‍ ജയചന്ദ്രന്‍

യാതൊരു സിനിമാ പരമ്പര്യവുമില്ലാത്ത, ഗ്രാമത്തില്‍ നിന്നുള്ള താന്‍ സിനിമയില്‍ എത്തിയതിനെ കുറിച്ച് നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍. നടി ഷക്കീലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റില്‍, അവര്‍ക്കൊപ്പമുള്ള തന്റെ ആദ്യ ചിത്രത്തെ കുറിച്ചും കുട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നുണ്ട്.

'രാസലീലയില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു 'നിന്റെ ഭാവി പോയി!' പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; 'നിങ്കള്‍ ക്ലിക്കാവും!', പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വര്‍ഷം, മലയാള കുടുംബങ്ങളുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ 'കോമഡി ടൈം' എന്ന സൂര്യ ടി.വി പ്രോഗ്രാമുമായി 'കൂട്ടിക്കല്‍ ജയചന്ദ്രന്‍' ജനിച്ചു. വീണ്ടും 'ചിരിക്കുടുക്ക' യില്‍ നായകനായി', കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കന്‍ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല!

'രാസലീല'യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു 'നിന്റെ ഭാവി പോയി!' പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; 'നിങ്കള്‍ ക്ലിക്കാവും!'

പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വര്‍ഷം, മലയാള കുടുംബങ്ങളുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ 'കോമഡി ടൈം' എന്ന സൂര്യ ടി.വി പ്രോഗ്രാമുമായി 'കൂട്ടിക്കല്‍ ജയചന്ദ്രന്‍' ജനിച്ചു. വീണ്ടും 'ചിരിക്കുടുക്ക' യില്‍ നായകനായി! 'A' പ്പട നായകന്‍ വീണ്ടും മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി 'ഷക്കീല' യ്ക്കും എന്റെ പ്രേക്ഷകര്‍ക്കും നന്ദി. എന്റെ പ്രിയ നായികയ്ക്ക് പിറന്നാള്‍ ആശംസകള്‍.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT