Film News

'കറി ആൻഡ് സയനൈഡ് പ്രദർശിപ്പിക്കുന്നത് തടയണം'; കോടതിയിൽ ഹർജി നൽകി കൂടത്തായി കൊലപാതക കേസിലെ രണ്ടാം പ്രതി

നെറ്റ്ഫ്ലിക്സിനെതിരെ ഹർജി നൽകി കൂടത്തായി കൊലപാതക കേസിലെ രണ്ടാം പ്രതിയായ എം.എസ്. മാത്യു. 'കറി ആൻഡ് സയനൈഡ് - ദ ജോളി ജോസഫ് കേസ്' എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിക്കുന്നത് തടയണം എന്നാണ് ഹർജിയിലെ ആവശ്യം. കൂടത്തായി കേസിനെ സംബന്ധിച്ച് നെറ്റ്ഫ്ലിക്സും മറ്റ് ചില ഓൺലെെൻ മാധ്യമങ്ങളും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ചൊവ്വാഴ്ച പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിൽ എം.എസ്. മാത്യു ഹർജി സമർപ്പിച്ചത്. ഹർജിയിൽ പ്രോസിക്യൂഷൻ വാദം ജനുവരി 29 ന് കോടതി കേൾക്കും. അതേ സമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാനാവില്ല എന്ന് സംവിധായകൻ ക്രിസ്റ്റോ ടോമി ക്യു സ്റ്റുഡിയോയോട് പറ‍ഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് സംസ്ഥാനത്തെ ഒരു ഫോറൻസിക് വിദഗ്ധൻ ഡോക്യുമെന്ററി അപകടകരമായ പ്രവണത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ഗവൺമെന്റ് ടിഡി മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ സീനിയർ ഫോറൻസിക് സർജനായ കൃഷ്ണനാണ് ഫേസ്ബുക്കിൽ അന്ന് ഡോക്യുമെന്ററിയെക്കുറിച്ച് പോസ്റ്റിട്ടത്. കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയോ അല്ലെങ്കിൽ വെറുതെ വിടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യട്ടെ പക്ഷെ ഈ ട്രെന്റിൽ അടങ്ങിയിരിക്കുന്ന അപകടകരമായ പ്രവണതകൾ മനസ്സിലാക്കുന്നത് നന്നായിരിക്കും എന്നും നരേറ്റ് ബിൽഡ് ചെയ്യുകയും അതിലൂടെ പൊതുബോധ നിർമ്മിതിയും നല്ലതുപോലെ നടത്താനാറിയുന്ന മനുഷ്യരാണ് ചുറ്റുമുള്ളത് എന്നും അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. സമാന രീതിയിൽ‌ കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി തയ്യാറാക്കിയിരുന്ന ഒരു ടെലിവിഷൻ സീരിയലും മുമ്പ് ഹർജിയെ തുടർന്ന് സംപ്രേക്ഷണം ചെയ്യുന്നത് ഹെെക്കോടതി തടഞ്ഞിരുന്നു. സീരിയൽ തങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സാക്ഷികളിലൊരാൾ നൽകിയ പരാതിയിലായിരുന്നു ഉത്തരവ്

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററി കഴിഞ്ഞ ഡിസംബർ 22 നാണ് നെറ്റ്ഫ്ലീക്സ് സ്ട്രീം ചെയ്തത്. ഡോക്യുമെന്ററി പ്രേക്ഷകർക്കിടയിൽ വലിയ തരത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാർത്ഥ ദൃശ്യങ്ങളും അന്വേഷണ ഉദ്യോ​ഗസ്ഥരെയും ബാധിക്കപ്പെട്ട കുടുംബത്തിലെ അം​ഗങ്ങളുടെ അഭിമുഖങ്ങളുമെല്ലാം ഉൾപ്പെടുത്തിയായിരുന്നു ഡോക്യുമെന്ററി തയ്യാറിക്കിയത്. മലയാളം, ഹിന്ദി, ഇം​ഗ്ലീഷ് എന്നീ ഭാഷകളിലായി ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT