Kolla Movie release 
Film News

ഒരുപാട് ബഹുമാനിക്കുന്ന മലയാളത്തിലെ മികച്ചൊരു ഫിലിം മേക്കർ കൊള്ള കണ്ട് സിനിമ വർക്ക് ആയെന്ന് പറഞ്ഞു: വിനയ് ഫോർട്ട്

മലയാളത്തിലെ മികച്ചൊരു ഫിലിം മേക്കർ കൊള്ള കണ്ട ശേഷം സിനിമ വർക്ക് ആയെന്ന് പറഞ്ഞെന്ന് നടൻ വിനയ് ഫോർട്ട്. ഒട്ടും അതിശയോക്തിയില്ലാതെയും ഡ്രമാറ്റിക് അല്ലാതെയുമാണ് കൊള്ളയുടെ തിരക്കഥ, അതാണ് ആകർഷിച്ചതെന്നും ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ വിനയ് ഫോർട്ട്. കെ.വി രജീഷ് നിർമ്മിച്ച് സുരാജ് വർമ്മ സംവിധാനം ചെയ്ത കൊള്ള ജൂൺ 9ന് തിയറ്ററുകളിലെത്തുകയാണ്.

വിനയ് ഫോർട്ടിനൊപ്പം രജിഷ വിജയൻ, പ്രിയ പ്രകാശ് വാര്യർ എന്നിവരാണ് പ്രധാന റോളുകളിൽ. ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണവും അതേക്കുറിച്ചുള്ള അന്വേഷണവും സൂചിപ്പിക്കുന്നതായിരുന്നു ട്രെയിലർ. ലച്ചു രജീഷാണ് കോ പ്രൊഡ്യൂസർ. രവി മാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ രവി മാത്യു എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്. ഇൻഫോ ക്ലിനികിലെ ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ ഡോക്ടർ നെൽസൺ ജോസഫും, ജാസിലും ജലാലും ചേർന്നാണ് തിരക്കഥ. മലയാളത്തിലെ സൂപ്പർഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയുടെ കഥയെ ആധാരമാക്കിയാണ് സിനിമ.

വിനയ് ഫോർട്ട് പറഞ്ഞത്

കോട്ടയം ഏറ്റുമാനൂർ ടൗണിൽ നടക്കുന്ന ഒരു മോഷണവും അതേക്കുറിച്ചുള്ള അന്വേഷണവുമാണ് കൊള്ള. രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ. കൊള്ളയിലെ ഓരോ കാരക്ടേഴ്സിനെയും ആർക്കും റിലേറ്റ് ചെയ്യാൻ പറ്റും. തിരക്കഥ വായിച്ചപ്പോൾ ഞാൻ ചോദിച്ചത് ആരാണ് ക്യാമറ, ആരാണ് മ്യൂസിക് ഡയറക്ടർ എന്നാണ്. അത് രണ്ടും ഈ സിനിമയിൽ അത്രയേറെ പ്രധാനപ്പെട്ടത്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന, ഒപ്പം വർക്ക് ചെയ്തിട്ടുള്ള ഏറ്റവും മികച്ചൊരു ഫിലിം മേക്കർ കൊള്ള സിനിമ കാണുകയും, അദ്ദേഹത്തിന് ഈ സിനിമ അദ്ദേഹത്തിന് വർക്ക് ആയെന്ന് പറഞ്ഞു. ഈ സിനിമയുടെ സ്കോറിനെക്കുറിച്ച് അദ്ദേഹം എടുത്ത് പറഞ്ഞു. അതെല്ലാം ഞങ്ങളെ സംബന്ധിച്ച് ഹാപ്പിനസാണ് ഒരു പാട് പുതിയ ആളുകൾ ലോഞ്ച് ചെയ്യപ്പെടുന്ന സിനിമ കൂടിയാണ് കൊള്ള.

Kolla Movie release

ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ക്യാമറ രാജവേൽ മോഹനാണ്. ഷാൻ റഹ്മാൻ അഭിനേതാവായും ചിത്രത്തിലെത്തുന്നു. എഡിറ്റർ: അർജുൻ ബെൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, മാർക്കറ്റിങ്: കൺടന്റ് ഫാക്ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി. അയ്യപ്പൻ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT