Film News

'കൊള്ള' യുമായി രജിഷയും പ്രിയയും; ചിത്രം നാളെ മുതല്‍ തിയറ്ററുകളില്‍

നവാഗതനായ സൂരജ് വര്‍മ്മയുടെ സംവിധാനത്തില്‍ രജിഷ വിജയന്‍, പ്രിയ പ്രകാശ് വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'കൊള്ള' നാളെ തിയറ്ററുകളിലെത്തും. കവര്‍ച്ച പ്രമേയമാക്കി എത്തുന്ന ചിത്രത്തിന്റെ കഥ സഞ്ജയ്-ബോബി കൂട്ടുകെട്ടിന്റെതാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സന്‍ ജോസഫും ചേര്‍ന്നാണ്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കോട്ടയം- ഏറ്റുമാനൂര്‍ പോലൊരു സ്ഥലത്ത് നടക്കുന്ന ബാങ്ക് മോഷണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ഴോണറിലെത്തുന്ന ചിത്രമാണ് കൊള്ളയെങ്കിലും അതിശയോക്തിയോടെ ആയിരിക്കില്ല അത് അവതരിപ്പിക്കുക എന്ന് നടന്‍ വിനയ് ഫോര്‍ട്ട് ക്യു സ്റ്റുഡിയോയ്ക്ക് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കോട്ടയം-ഏറ്റുമാനൂര്‍ ഒക്കെ പോലുള്ള ഒരു സ്ഥലത്ത് നടക്കുന്ന മോഷണവും, അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രം. എനിക്കീ തിരക്കഥയില്‍ ഇന്ററസ്റ്റിംഗ് ആയി തോന്നിയ ഒരു കാര്യം ഇതൊട്ടും തന്നെ അതിശയോക്തിയോട് കൂടിയല്ല അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ്. നമുക്ക് പെട്ടന്ന് കഥാപാത്രങ്ങളുമായി റിലേറ്റ് ചെയ്യാന്‍ കഴിയും.
വിനയ് ഫോര്‍ട്ട്

അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രാജവേല്‍ മോഹനാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്മാനാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT