Film News

കൊലൈയുതിര്‍കാലം, ഭയപ്പെടുത്താന്‍ മാസ് ലുക്കില്‍ നയന്‍താര

THE CUE

തമിഴില്‍ സൂപ്പര്‍താരമായ നയന്‍താരയുടെ പുതിയ ചിത്രം കൊലയുതിര്‍കാലം തിയറ്ററുകൡലേക്ക്. കമല്‍ഹാസന്‍ - മോഹന്‍ലാല്‍ ചിത്രമായ 'ഉന്നൈ പോല്‍ ഒരുവന്‍', അജിത്തിന്റെ ' ബില്ലാ 2 'എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ് ' കൊലൈയുതിര്‍ കാലം ' തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. ഹൊറര്‍ ത്രില്ലറാണ് ചിത്രം. ജൂണ്‍ പതിനാലിനാണ് റിലീസ്

'ഈ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോള്‍ തന്നെ നായിക സ്ഥാനത്ത് മനസ്സില്‍ തെളിഞ്ഞത് നയന്‍താരയാണ്. ആ സമയത്ത് അവര്‍ 'അറ'ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു. നായികയ്ക്ക് റിസ്‌ക്കിയായ ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതു കൊണ്ട് നയന്‍താര അല്ലാതെ മറ്റൊരു ചോയ്സ് ഇല്ലായിരുന്നു. അവര്‍ക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി' സംവിധായകന്‍ ചക്രി ടോലെട്ടി പറയുന്നു.

അറം, മായ, കോലമാവ് കോകില, മായ എന്നീ സോളോ ഹിറ്റുകള്‍ക്ക് പിന്നാലെയാണ് നയന്‍താര ചിത്രമെത്തുന്നത്. കൊലൈയുതിര്‍ കാല'ത്തില്‍ ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അസീം മിശ്രയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

അച്ചു രാജാമണിയാണ് സംഗീത സംവിധായകന്‍. 'കൊലൈയുതിര്‍ കാലം സിയാറാ ഫിലിം കമ്പനി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT