Film News

'കോഫീ വിത്ത് കരണ്‍ 7', പ്രീമിയര്‍ ജൂലൈയില്‍; ഷാരൂഖ്, അമീര്‍, സല്‍മാന്‍ ഒരുമിച്ചെത്തുമെന്ന് സൂചന

ബോളിവുഡ് നിര്‍മാതാവ് കരണ്‍ ജോഹറിന്റെ ടോക് ഷോ 'കോഫീ വിത്ത് കരണിന്റെ' ഏഴാം സീസണ്‍ പ്രഖ്യാപിച്ചു. ജൂലൈ 7നാണ് പരിപാടി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യുക. കരണ്‍ ജോഹര്‍ തന്നെയാണ് സീസണ്‍ 7ന്റെ പ്രഖ്യാപനം നടത്തിയത്.

ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. വീഡിയോയില്‍ കോഫീ വിത്ത് കരണിന്റെ മുന്‍ സീസണുകളിലെ എപ്പിസോഡുകളില്‍ നിന്നുള്ള ചില നിമിഷങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു പ്രഖ്യാപന വീഡിയോ. ഷാരൂഖ് ഖാന്‍, കരീന കപൂര്‍, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ്ങ് തുടങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആയിരുന്നു അത്.

ഏഴാം സീസണില്‍ ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരിക്കും ആദ്യ അതിഥികളായി എത്തുക എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. അതോടൊപ്പം തെന്നിന്ത്യന്‍ താരങ്ങളായ സമാന്ത പ്രഭു, വിജയ് ദേവരകൊണ്ട്, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരും ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. സുസ്മിത സെന്നും ഐശ്വര്യ റായിയും ഒപ്പം എത്തുമെന്നും അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരും ഒരുമിച്ചെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

അതേസമയം ആരായിരിക്കും ഇത്തവണ അതിഥിയായി എത്തുക എന്നതില്‍ വ്യക്തത കരണ്‍ ജോഹര്‍ വരുത്തിയിട്ടില്ല. സാധാരണ ടിവിയിലും ഷോ ടെലികാസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ ഒടിടി പ്ലാറ്റ്‌ഫോമില്‍ മാത്രമായിരിക്കും ഷോ പ്രീമിയര്‍ ചെയ്യുക.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT