Film News

നാലാം വാരത്തിലും വീഴാതെ ആസിഫ് അലിയുടെ 'കിഷ്കിന്ധാ കാണ്ഡം'; 25 -ാം ദിനം പിന്നിടുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ ആകെ നേടിയത് എത്ര?

ആ​ഗോള ബോക്സ് ഓഫീസിൽ 70 കോടി പിന്നിട്ട് ആസിഫ് അലി ചിത്രം 'കിഷ്കിന്ധാ കാണ്ഡം'. സെപ്തംബർ 12 റിലീസിനെത്തിയ ചിത്രം 25 ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രമായി 37.95 കോടി രൂപയാണ് 'കിഷ്കിന്ധാ കാണ്ഡം' ഇതുവരെ നേടിയത്. ആസിഫ് അലി, അപർണ്ണ ബാലമുരളി , വിജയരാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. 47 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 'കിഷ്‌ക്കിന്ധാ കാണ്ഡം'.

'എ ടെയിൽ ഓഫ് ത്രീ വൈസ് മങ്കീസ്' എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെയും അവർക്കിടയിലുള്ള രഹസ്യങ്ങളുടെയും ചുരുളഴിക്കുന്ന സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ചിത്രത്തിൽ അജയ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. അച്ഛൻ അപ്പുപ്പിള്ളയായി വിജയരാഘവൻ എത്തുന്നു. ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്.

നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ്- സൂരജ് ഈ എസ്. എ. കലാസംവിധാനം - സജീഷ് താമരശ്ശേരി, കോസ്റ്റ്യും -ഡിസൈന്‍ - സമീറാ സനീഷ്, മേക്കപ്പ് -റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍, പ്രോജക്റ്റ് ഡിസൈന്‍ - കാക്കാസ്റ്റോറീസ്, പ്രൊഡക്ഷന്‍ മാനേജര്‍ -എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍, ഗോകുലന്‍ പിലാശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് മേനോന്‍, വാഴൂര്‍ ജോസ്, ഫോട്ടോ - ബിജിത്ത് ധര്‍മ്മടം.

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

SCROLL FOR NEXT