Film News

'എനിക്ക് കാണണം വാ'; കൊത്തയിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ദുൽഖർ ; കിം​ഗ് ഓഫ് കൊത്ത ട്രെയ്ലർ

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായിയെത്തുന്ന കിം​ഗ് ഓഫ് കൊത്തയുടെ ട്രെയ്ലർ റിലീസ് ചെയ്തു. ബി​ഗ് ബജറ്റ് മാസ്സ് ​ഗാം​ഗ്സ്റ്റർ സിനിമയായെത്തുന്ന കൊത്ത ഓണം റിലീസായി ഓ​ഗസ്റ്റ് 24നാണ് തിയറ്ററുകളിലെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ കേരളത്തിൽ നാന്നൂറിൽപരം സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.

ടീസറിന് സമാനമായി കൊത്ത എന്ന പ്രദേശത്തെയും കൊത്തയുടെ രാജാവായ ദുൽഖറിന്റെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതാണ് ട്രെയ്ലറും. ഒരു ​ഗാം​ഗ്സ്റ്റർ മാസ്സ് സിനിമയ്ക്ക് വേണ്ട എല്ലാം ചിത്രത്തിലുണ്ടാവുമെന്ന് ട്രെയ്ലർ ഉറപ്പ് നൽകുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് കിം​ഗ് ഓഫ് കൊത്ത. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ജേക്‌സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ആദ്യ ഗാനമായ കലാപക്കാരാക്ക് മികച്ച പ്രതികരണമാണ് ദുൽഖർ ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവഹിക്കുന്നു. ജേക്‌സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്‌ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT