Film News

'ചിറകായ് മാറുമോ, ഇനിയെന്റെ പാതിയെ..'; കിനാവാനം പെയ്തിടും ​'ഗർർർ' ലെ പുതിയ ​ഗാനം

എസ്ര എന്ന ചിത്രത്തിന് ശേഷം ജയ് കെ യുടെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം '​ഗർർർ' ലെ പുതിയ ​ഗാനം പുറത്തു വിട്ട് അണിയറ പ്രവർത്തകർ. കിനാവാനം പെയ്തിടും എന്ന പ്രണയ​ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യറും നേഹ നായരും ചേർന്നാണ്. വെെശാഖ് സു​ഗുണൻ വരികളെഴുതിയിരിക്കുന്ന ​ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഡോൺ വിൻസെന്റാണ്.

യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ തിരുവന്തപുരം മൃ​ഗശാലയിലെ ​ദർശൻ എന്ന് പേരുള്ള സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തു ചാടുന്ന ഒരു മനുഷ്യനും അതിനെ ആസ്പദമാക്കി നടക്കുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഷാജി നടേശനും, തമിഴ് നടന്‍ ആര്യയും ചേർന്നാണ്. സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായി എത്തുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാണം സിനിഹോളിക്സ് ആണ് നിർവഹിക്കുന്നത്.

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്,കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ

'അമ്മ' തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും, അന്തിമ പട്ടിക പുറത്ത്

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT