Film News

കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസല്ല; ഏഷ്യാനെറ്റില്‍ പ്രീമിയറിനൊരുങ്ങി ടൊവിനോ ചിത്രം

ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഏഷ്യാനെറ്റില്‍ പ്രീമിയറിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യവാരം റിലീസ് നിശ്ചയിച്ചിരുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിയ ആദ്യമലയാള ചിത്രമായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ‌ആന്റോ ജോസഫ് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്. ഡയറക്ട് ഒടിടി റിലീസുകളെ എതിര്‍ത്തിരുന്ന തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് ആന്റോ ജോസഫിന്റെ സിനിമയ്ക്ക് ഇളവനുവദിക്കുന്നതായി പിന്നാലെ പ്രസ്താവനയും ഇറക്കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയാകും ചിത്രമെത്തുക. ഓണച്ചിത്രമായി ഏഷ്യാനെറ്റില്‍ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് റിലീസ് ചെയ്യുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിയോ ബേബിയുടെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് റോഡ് മുവീയാണ്. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ജോജു ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ്, ടൊവിനോ തോമസ്, രാംഷി അഹമ്മദ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT