Film News

പാരീസ് നഗരത്തിലൂടെ സുശാന്ത്; 'ദില്‍ ബേചാര'യിലെ പുതിയ ഗാനം

അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത് അവസാനമായി അഭിനയിച്ച ചിത്രം 'ദില്‍ ബേചാര'യിലെ പുതിയ ഗാനം പുറത്തിറങ്ങി. ഖുല്‍കെ ജീനേ കാ എന്നു തുടങ്ങുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാരീസിലാണ് ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അര്‍ജിത് സിങും ഷാഷ തിരുപ്പതിയും ചേര്‍ന്നാണ് ആലാപനം. പുറത്തിറങ്ങി 24 മണിക്കൂറിനകം 9 മില്യണില്‍ അധികം ആളുകളാണ് വീഡിയോ കണ്ടത്.

പുതുമുഖമായ സഞ്ജന സംഘിയാണ് ചിത്രത്തിലെ നായിക. മുകേഷ് ഛബ്ര സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ്. ജൂലൈ 24നാണ് ദില്‍ ബേച്ചാര ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT