Film News

'ശസ്ത്രക്രിയയ്ക്ക് ശേഷം സംസാരിച്ചിരുന്നു'; സച്ചിയുടെ ഹൃദയാഘാതം അനസ്‌തേഷ്യയിലെ പിഴവല്ലെന്ന് കെജിഎംഒഎ

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്കുണ്ടായ ഹൃദയാഘാതം അനസ്‌തേഷ്യ നല്‍കിയതിലെ പിഴവല്ലെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തെറ്റിസ്റ്റ് നടത്തിയ അന്വേഷണത്തില്‍, ശസ്ത്രക്രിയയ്ക്ക് ശേഷം സച്ചി മറ്റുള്ളവരോട് സംസാരിക്കുകയും കാപ്പി കുടിക്കുയും ചെയ്തിരുന്നുവെന്ന് പറയുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സച്ചിയുടെ നില ഗുരുതരമായി തുടരുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വൈകിട്ട് നാല് മണിക്കാണ് അനസ്‌തേഷ്യ നല്‍കിയത്. ആറേകാലിന് ശസ്ത്രക്രിയ പൂര്‍ത്തിയായി. 11.30ഓടെ സച്ചി മറ്റുള്ളവരോട് സംസാരിക്കുകയും കാപ്പി കുടിക്കുകുയും ചെയ്തിരുന്നു. ഇത് കഴിഞ്ഞ് 11.50നാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നും, ഇത് അനസ്‌തേഷ്യയുടെ പിഴവല്ലെന്നും ഡോ. ജോസഫ് ചാക്കോ പറഞ്ഞതായി മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സച്ചിക്ക് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. രണ്ട് ഘട്ടങ്ങളിലായായിരുന്നു ശസ്ത്രക്രിയ. മെയ് ഒന്നിന് ആദ്യ ശസ്ത്രക്രിയ കഴിഞ്ഞ്, നാലിന് അദ്ദേഹം തിരിച്ചുപോയിരുന്നു. തുടര്‍ന്നാണ് രണ്ടാം ഘട്ട ശസ്ത്രക്രിയായ്ക്കായി എത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്ഥിതി ഗൗരവമായതോടെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT