Film News

ആക്ഷൻ രം​ഗങ്ങളിൽ മോഹൻലാലിനൊപ്പം 'കെജിഎഫ്' വില്ലൻ ​ഗരുഡയും; 'ആറാട്ട്', രാമചന്ദ്ര രാജുവിന്റെ ആദ്യ മലയാള ചിത്രം

മോഹൻലാൽ - ബി. ഉണ്ണികൃഷ്ണൻ ചിത്രം 'ആറാട്ടി'ൽ കെജിഎഫ് വില്ലൻ ഗരുഡയും അഭിനേതാവായി എത്തുന്നു. 'കെജിഎഫി'ൽ റോക്കി ഭായിയുടെ പ്രതിനായക വേഷത്തിൽ എത്തിയ രാമചന്ദ്ര രാജുവിന്റെ ആദ്യ മലയാളചിത്രമായിരിക്കും 'ആറാട്ട്'. പ്രധാന വില്ലൻ വേഷമല്ലെങ്കിലും മോഹൻലാലും രാമചന്ദ്ര രാജുവുമൊത്തുള്ള മാസ് ആക്ഷൻ രം​ഗങ്ങൾ ചിത്രത്തിൽ പ്രതീക്ഷിക്കാം. തിരക്കഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന കഥാപാത്രമായിരിക്കും താരത്തിന്റേതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

'പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ മാസ് ആക്ഷൻ ഹീറോയായി എത്തുന്ന ചിത്രമാണ് 'ആറാട്ട്'. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടി'ൽ മോഹൻലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.

വിജയ് ഉലകനാഥ് ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിംഗും രാഹുൽ രാജ് സംഗീതസംവിധാനവും. ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും ഷാജി നടുവിൽ ആർട്ട് ഡയറക്ഷനും. സ്റ്റെഫി സേവ്യർ ആണ് കോസ്റ്റിയൂംസ്. ബി.കെ ഹരിനാരായണൻ, രാജീവ് ഗോവിന്ദൻ, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനരചന. 'ദൃശ്യം രണ്ടാം ഭാ​ഗത്തിനും 'മരയ്ക്കാറി'നും ശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് പുരോഗമിക്കുകയാണ്. പാലക്കാടിന് പുറമെ ഹൈദരാബാദും ചിത്രത്തിന് ലൊക്കേഷനാകുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT