Film News

'ഇടി മിന്നലിന് തടയിട്ടവനേ.....'; കെജിഎഫ്2 തൂഫാന്‍ സോങ്ങ്

കെജിഎഫ് ചാപ്പറ്റര്‍ ടൂയിലെ തൂഫാന്‍ എന്ന ഗാനം പുറത്ത്. അഞ്ച് ഭാഷകളിലുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ യഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രവി ബസ്രൂര്‍ ആണ് സംഗീത സംവിധാനം. മോഹന്‍ കൃഷ്ണ, അന്‍വര്‍ സാദത്ത്, എം.ടി. ശ്രുതികാന്ത്, വിപിന്‍ സേവ്യര്‍, പ്രകാശ് മഹാദേവന്‍, സന്തോഷ് വെങ്കി, ഐശ്വര്യ രംഗരാജന്‍ എന്നിവരാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത്.

ഏപ്രില്‍ 14നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ലോകവ്യാപകമായാണ് ചിത്രത്തിന്റെ റിലീസ് നടക്കുക. കൊവിഡ് വ്യാപനത്താല്‍ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഹോമബിള്‍ ഫിലിംസാണ്. കെജിഎഫ് 2 പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. രണ്ടാം ഭാഗത്തിന്റെ ടീസറിന് റെക്കോഡ് കാഴ്ച്ചക്കാരെയാണ് ലഭിച്ചത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT