Film News

199 രൂപ കൊടുത്താല്‍ റോക്കി ഭായിയെ നേരത്തെ കാണാം; ഓഫറുമായി ആമസോണ്‍ പ്രൈം

പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 ആമസോണ്‍ പ്രൈമില്‍. മെയ് 16 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം വാടക നല്‍കി കാണാന്‍ സാധിക്കും. പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിനും അംഗമല്ലാത്തവര്‍ക്കും 199 രൂപ വാടക നല്‍കിയാല്‍ സിനിമ കാണാന്‍ സാധിക്കും.

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ എച്ച്ഡി പതിപ്പുകളാണ് ലഭ്യമാകുക. ചിത്രത്തിന്റെ ഡിജിറ്റല്‍ റിലീസിന് മുമ്പ് പ്രേക്ഷകര്‍ക്ക് കെജിഎഫ് 2 കാണാനുള്ള അവസരമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

കെജിഎഫ് 2ന് പുറമെ പുതിയ ഇന്ത്യന്‍ സിനിമകളും ഇന്റര്‍നാഷണല്‍ സിനിമകളും ഇത്തരത്തില്‍ വാടക നല്‍കി പ്രൈമില്‍ നിന്ന് കാണാനുള്ള അവസരം ഉണ്ടാകും.

ഏപ്രില്‍ 14നാണ് കെജിഎഫ്2 തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിവസം 134 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തില്‍ യഷിന് പുറമെ രവീണ ഠണ്ടന്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷം ചെയ്തിട്ടുണ്ട്. 2017ലാണ് കെജിഎഫിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT