Film News

2024ലെ മലയാള സിനിമയുടെ ലാഭനഷ്ടക്കണക്ക് പുറത്തുവിട്ട് നിർമാതാക്കൾ, 199 റിലീസുകളിൽ വിജയമായത് 26

2024ൽ 199 മലയാള സിനിമകൾ തിയറ്ററുകളിലെത്തിയപ്പോൾ വിജയമായത് 26 സിനിമകളെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലയിരുത്തൽ. 199 ചിത്രങ്ങളിലായി ആയിരം കോടി രൂപ മുതൽ മുടക്കിയപ്പോൾ 300 മുതൽ 350 കോടി വരെയാണ് വിജയ ചിത്രങ്ങൾക്കിൽനിന്നുള്ള ആകെ ലാഭമെന്നും നിർമ്മാതാക്കളുടെ സംഘടന. താരങ്ങളുടെ പ്രതിഫലം കൂടുന്നതും കുറവ് വരുത്താൻ നിർമ്മാതാക്കൾക്ക് സാധിക്കാത്തതും പ്രധാന പ്രതിസന്ധിയായി മാറിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലയിരുത്തുന്നു.

5 സിനിമകളുടെ റീ റിലീസാണ് ഈ വർഷം ഉണ്ടായത്. 24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്‌ത "ദേവദൂതൻ" എന്ന ചലച്ചിത്രത്തിന് സാമാന്യം ഭേദപ്പെട്ട കളക്ഷൻ തീയേറ്ററുകളിൽ നിന്നുണ്ടായി.

കെഎഫ്പിഎ പുറത്തുവിട്ട വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം:

2024 ജനുവരി മുതൽ ഡിസംബർ വരെ തീയേറ്ററുകളിൽ ആകെ 199 പുതിയ ചിത്രങ്ങളും 5 പഴയകാല ചലച്ചിത്രങ്ങൾ റീ മാസ്‌റ്റർ ചെയ്‌തും റിലീസ് ചെയ്യുകയുണ്ടായി. 24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്‌ത "ദേവദൂതൻ" എന്ന ചലച്ചിത്രത്തിന് സാമാന്യം ഭേദപ്പെട്ട കളക്ഷൻ തീയേറ്ററുകളിൽ നിന്ന് ലഭിക്കുകയുണ്ടായി.

മലയാള സിനിമയ്ക്ക് ലോക സിനിമാ ഭൂപടത്തിൽ പേരും പ്രശസ്‌തിയും കളക്ഷനും നേടിത്തന്ന ഒരു വർഷത്തിൽ റിലീസ് ചെയ്‌ത ചിത്രങ്ങളിൽ നിന്ന് സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ച്ചവെച്ച 26 ഓളം ചിത്രങ്ങളാണ് ഉണ്ടായത്, ബാക്കിയുള്ളവ തീയേറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോകുന്ന സാഹചര്യവും ഉണ്ടായി.

ഉദ്ദേശം ആയിരം കോടി രൂപ മുതൽമുടക്കിൽ ഇറങ്ങിയ 199 മലയാള ചലച്ചിത്രങ്ങളിൽ നിന്ന് കേവലം 26 ചിത്രങ്ങളിൽ നിന്ന് മാത്രം 300-350 കോടി രൂപ ലാഭം ഉണ്ടായെങ്കിലും ബാക്കി ഉള്ള ചിത്രങ്ങളിൽ നിന്ന് 650-700 കോടി രൂപ വ്യവസായത്തിന് നഷ്ടം ഉണ്ടാകാൻ ഇടയായി.

തീയേറ്റർ വരുമാനത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങൾ അടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ നിർമ്മാണ ചിലവ് സൂക്ഷ്മമായി പരിശോധിച്ച് കുറവ് ചെയ്യേണ്ട സാഹചര്യമാണ് നിർമ്മാതാക്കളുടെ മുന്നിലുള്ളത്. നിർഭാഗ്യവശാൽ അഭിനേതാക്കളുടെ പ്രതിഫലയിനത്തിൽ ഗണ്ണ്യമായ വർദ്ധനവ് ഉണ്ടാകുന്നത് നിയന്ത്രിക്കാൻ നിർമ്മാതാക്കൾക്ക് സാധിക്കാതെ വരുന്നതും, ഈ വിഷയം മനസ്സിലാക്കി പൂർണ്ണമായും അഭിനേതാക്കൾ സഹകരിക്കാത്തതുമാണ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി.

2023 നു ശേഷം 2024 ലും 200 ചിത്രങ്ങളോളം തീയേറ്റർ റിലീസ് ചെയ്യുന്ന സാഹചര്യം ഉണ്ടായെങ്കിലും നഷ്ടത്തിൻ്റെ കണക്കുകൾ ആവർത്തിക്കുന്ന അവസ്ഥ‌യാണുള്ളത്. എണ്ണത്തിലല്ല മറിച്ച് മികച്ച ഉള്ളടക്കവും അവതരണവുമുള്ള ചിത്രങ്ങളാണ് പ്രേക്ഷകർക്ക് താത്പര്യം എന്ന് തെളിയിക്കുന്ന ഒരു വര്ഷം കൂടി കടന്നു പോകുന്നു.

തുടർന്ന് വരാനിരിക്കുന്ന വർഷത്തിൽ അച്ചടക്കവും, നേട്ടവും വ്യവസായത്തിന് കൂടുതൽ സാമ്പത്തിക ഉണ്ടാകുന്ന സാഹചര്യം നേടിയെടുക്കാൻ ഈ വ്യവസായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഏവരും പൂർണ്ണമായും നിർമ്മാതാക്കളോടു സഹകരിച്ച് മുൻപോട്ടു പോകുമെന്ന പ്രതീക്ഷയോടെ,

Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

SCROLL FOR NEXT