Film News

കീര്‍ത്തി സുരേഷ് ടൊവിനോ തോമസിനൊപ്പം മലയാളത്തില്‍, ഇടവേളക്ക് ശേഷം രേവതി കലാമന്ദിറിന്റെ ചിത്രം

മലയാളത്തിലെ മുന്‍നിര ബാനറായ രേവതി കലാമന്ദിര്‍ ഇടവേളക്ക് ശേഷം നിര്‍മ്മാണരംഗത്തെത്തുന്ന വാശി എന്ന ചിത്രത്തില്‍ ടൊവിനോ തോമസും കീര്‍ത്തി സുരേഷും. കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലെത്തുന്ന സിനിമ നവാഗതനായ വിഷ്ണു ജി.രാഘവ് സംവിധാനം ചെയ്യും. തിരക്കഥയും വിഷ്ണുവിന്റേതാണ്. ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്. മോഹന്‍ലാലാണ് വാശി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

റോബി രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്ന വാശിയുടെ സംഗീതം കൈലാസ് മേനോനാണ് . ഗാനരചന വിനായക് ശശികുമാര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ മോഹന്‍. ലൈന്‍ പ്രൊഡ്യൂസര്‍ കെ.രാധാകൃഷ്ണന്‍ , പ്രൊജക്റ്റ് ഡിസൈനര്‍ എന്‍ എം ബാദുഷ, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജകൃഷ്ണന്‍.പ്രൊഡക്ഷന്‍ ഡിസൈനര്‍ മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ് , ചമയം പി വി ശങ്കര്‍

പ്രശസ്ത നിശ്ചലഛായാഗ്രാഹകനും ഗ്രന്ഥകര്‍ത്താവുംകൂടിയായ ആര്‍. ഗോപാലകൃഷ്ണന്റെ മകനാണ് സംവിധായകനായ വിഷ്ണു ജി രാഘവ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകളൊരുക്കിയ ഉര്‍വശി തിയറ്റേഴ്‌സാണ് വാശി തിയറ്ററുകളിലെത്തിക്കുന്നത്. ഗീതാഞ്ജലി എന്ന സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷ് റിംഗ് മാസ്റ്റര്‍ എന്ന സിനിമക്ക് ശേഷം തമിഴിലും തെലുങ്കിലുമാണ് സജീവമായിരുന്നത്. രോഹിത് വി.എസിന്റെ കള, മനു അശോകന്റെ കാണെക്കാണേ, സനല്‍കുമാര്‍ ശശിധരന്റെ വഴക്ക് എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസിന്റേതായി ഒരുങ്ങുന്ന ചിത്രവുമാണ് വാശി.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT