Film News

‘വിവാഹ വാര്‍ത്ത വ്യാജപ്രചരണം’, ഇപ്പോള്‍ എന്തായാലും വിവാഹമില്ലെന്ന് കീര്‍ത്തി

THE CUE

വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി നടി കീര്‍ത്തി സുരേഷ്. പ്രമുഖ വ്യാവസായിയുമായി കീര്‍ത്തിയുടെ വിവാഹം നിശ്ചയിച്ചെന്നും, വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണിതെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ച വാര്‍ത്തകള്‍. ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചാണ് കീര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. എങ്ങനെയാണ് ഇത്തരമൊരു വാര്‍ത്ത ഉണ്ടായതെന്ന് അറിയില്ലെന്നും, അത് തനിക്കും സര്‍പ്രൈസ് ആയിരുന്നുവെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് പറഞ്ഞത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉടനെയൊന്നും തന്റെ വിവാഹമുണ്ടാകില്ലെന്നും. അത്തരത്തില്‍ ഒരു പ്ലാന്‍ പോലുമിപ്പോള്‍ ഇല്ലെന്നും നടി വ്യക്തമാക്കി. ആളുകളുടെ വ്യക്തിജീവിതത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പകരം, പ്രധാനപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കീര്‍ത്തി സുരേഷ് പരഞ്ഞു. രാജ്യം ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കൊവിഡ് 19നെതിരായ പോരാട്ടത്തിനാകണം ഇപ്പോള്‍ ശ്രദ്ധ നല്‍കേണ്ടതെന്നും താരം പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് നാഗേഷ് കുകുനൂരിന്റെ ഗുഡ് ലക്ക് സഖി എന്ന ചിത്രത്തിലാണ് കീര്‍ത്തി അഭിനയിച്ചുകൊണ്ടിരുന്നത്. ചിത്രത്തില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് നടി എത്തുന്നത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മലയാളത്തില്‍ കീര്‍ത്തിയുടേതായി ഇനി വരാനിരിക്കുന്നത്.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT