Film News

ഡാർക്ക് മൂഡിൽ സെൽവരാഘവൻ ; പിറന്നാൾ ആശംസ നേർന്ന് കീർത്തി സുരേഷ്

തമിഴ് നവനിരയിലെ ശ്രദ്ധേയനായ സംവിധായകന്‍ സെൽവരാഘവൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫോട്ടോ പങ്കുവെച്ച് സിനിമയിലെ നായിക കീർത്തി സുരേഷ്. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാനി കൈദത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയയിലൂടെ കീർത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. സെൽവരാഘവന്റെ പിറന്നാളിന് ആശംസ നേർന്നുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡാർക്ക് മൂഡിലുള്ള ചിത്രത്തിൽ പുകവലിക്കുന്ന സെൽവരാഘവനരികെ രക്തം പുരണ്ട കാലുകളും കാണാം.

കുറ്റകൃത്യത്തിൽ എന്റെയൊപ്പം പങ്കാളിയായ പ്രതിഭാശാലിയായ സംവിധായകന് പിറന്നാൾ ആശംസകൾ. നിങ്ങളെപ്പോലെ മിടുക്കനായ നടനൊപ്പം അഭിനയിക്കുവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു.
കീർത്തി സുരേഷ്

അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍.യാമിനി യജ്ഞമൂര്‍ത്തി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ ആണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ചർച്ചയായിരുന്നു. ചോര പുരണ്ട കത്തിയുമായി സെല്‍വരാഘവനും അരിവാളും തോക്കുമായി കീര്‍ത്തിയും ഒരു ഗ്യാംഗിന് അഭിമുഖമായി നില്‍ക്കുന്നതായിരുന്നു പോസ്റ്റര്‍.

ക്രൈം ആക്ഷന്‍ ഡ്രാമയാണ് സാനി കയിധം. 1980കളില്‍ നടന്ന സംഭവത്തെ ആധാരമാക്കിയാണ് സിനിമ. ന്യൂ അഡ്വഞ്ചര്‍ ബിഗിന്‍സ് എന്നാണ് സെല്‍വരാഘവന്‍ അഭിനയിക്കാനുള്ള തീരുമാനത്തെ വിശേഷിപ്പിച്ചത്. ധനുഷിന്റെ സഹോദരന്‍ കൂടിയായ സെല്‍വരാഘവന്‍ കാതല്‍ കൊണ്ടേന്‍, സെവന്‍ ജി റെയിന്‍ബോ കോളനി, പുതുപ്പേട്ടൈ, ആയിരത്തില്‍ ഒരുവന്‍, മയക്കം എന്ന, ഇരണ്ടാം ഉലകം എന്നീ സിനിമകളിലൂടെയാണ് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സൂര്യയെ നായകനാക്കി എന്‍ജികെ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ഒടുവില്‍ സെല്‍വരാഘവന്റെ സംവിധാനത്തില്‍ പുറത്തുവന്നത്. എസ് ജെ സൂര്യയെ കേന്ദ്രകഥാപാത്രമാക്കി നെഞ്ചം മറപ്പതില്ലേ എന്ന ചിത്രമാണ് ഒടുവില്‍ പൂര്‍ത്തിയാക്കിയത്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT