Film News

ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നു ; ഭീഷ്മയ്‌ക്കെതിരെ കെസിബിസി മാസിക

മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം ക്രൈസ്തവ വിരുദ്ധമാണെന്നാരോപിച്ച് ലേഖനവുമായി കെ.സി.ബി.സി പ്രസിദ്ധീകരണമായ ജാഗ്രത ന്യൂസ്. സിനിമയിലൂടെ ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നത് കുറച്ച് കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഒരു ചിത്രമാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വമെന്നാണ് ജാഗ്രത ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

ക്രൈസ്തവ വിശ്വാസത്തെ പൊതുവിലും, പ്രത്യേകിച്ച് സന്യാസിനിമാരെയും, വൈദികരെയും, കൂദാശകളെയും അവഹേളനപരമായി ചിത്രീകരിച്ച ഒട്ടേറെ ചലച്ചിത്രങ്ങള്‍ കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മെത്രാന്മാരെയും വൈദികരെയും ചലച്ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങള്‍ മാത്രമാണ് അവയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് ലേഖനത്തില്‍ പറയുന്നു.

വിലകുറഞ്ഞ തമാശകളിലൂടെ ക്രൈസ്തവ ബിംബങ്ങളെ അവഹേളിക്കുന്ന രീതിയില്‍ നിന്ന് കഥയുടെ ഭാഗമായിത്തന്നെ ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്ന ചിത്രങ്ങളാണ് നിലവിലുള്ളത്. അതിന്റെ മികച്ച ഉദാഹരണമാണ് ഭീഷ്മപര്‍വ്വമെന്നും കെ.സി.ബി.സി ലേഖനത്തില്‍ ആരോപിക്കുന്നു.

ലേഖനത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍:

കേവലം, ചില കഥാപാത്രങ്ങള്‍ മാത്രമല്ല, സന്ദര്‍ഭങ്ങളും ആശയങ്ങളും ചരിത്രാംശങ്ങളുമെല്ലാം വിരല്‍ചൂണ്ടുന്നത് ക്രൈസ്തവ സമൂഹത്തിന്റെയും ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളുടെയും വിവിധ തലങ്ങളിലേക്കാണ്. നീനു - കെവിന്‍ കേസും, കൊട്ടിയൂര്‍ പീഡന കേസും തുടങ്ങി ചിലവയെ സാന്ദര്‍ഭികമായി കഥയുടെ ഭാഗമാക്കി മാറ്റിയിരിക്കുന്നു.

മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവര്‍ഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്നങ്ങളും തുടങ്ങിയവയാണ് ചിത്രത്തിലെ ക്രൈസ്തവ കഥാപാത്രങ്ങളുടെ സവിശേഷത. എന്നാല്‍ ദൈവവിശ്വാസം മുതല്‍ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്നേഹവും മതേതരത്വ നിലപാടുകളുമാണ് മുസ്ലീം കഥാപാത്രങ്ങളുടെ സവിശേഷതയായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കഥാപാത്രങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ക്കും പുറമെ, ക്രൈസ്തവ വിരുദ്ധത നിറഞ്ഞുനില്‍ക്കുന്നതും അവഹേളനപരവുമായ സംഭാഷണങ്ങളും സിനിമയില്‍ ഉടനീളമുണ്ട്. കഥാഗതിയും, അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും, എഴുതപ്പെട്ടിട്ടുള്ള ഡയലോഗുകളും അതിന്റെ ശൈലിയും നിരീക്ഷിച്ചാല്‍ ക്രൈസ്തവ വിരുദ്ധത സിനിമയുടെ ഒരു പ്രധാന അജണ്ട തന്നെയാണെന്ന് കാണാവുന്നതാണ്.

ഭീഷ്മ തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷം തിയ്യേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിച്ചതിന് ശേഷമുള്ള ആദ്യ വലിയ റിലീസായിരുന്നു ഭീഷ്മ. അതുകൊണ്ട് തന്നെ തിയ്യേറ്ററുകള്‍ക്കും വലിയ ഉണര്‍വാണ് ചിത്രം നല്‍കിയത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT