Film News

'ജൂറിയുടേത് മര്യാദകേട്, പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതിന് തുല്യം'; കെ.ബി.ഗണേഷ് കുമാര്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കേണ്ടെന്ന ജൂറി തീരുമാനത്തിനെതിരെ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. നിലവാരമില്ലെന്ന് പറഞ്ഞ് സീരിയലുകള്‍ക്ക് അവാര്‍ഡ് നല്‍കാത്തത് പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതിന് തുല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

'നല്ല സീരിയല്‍ ഇല്ല അതിനാല്‍ അവാര്‍ഡ് ഇല്ല എന്ന് പറയുന്നത് മര്യാദകേടാണ്. ക്ഷണിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. ക്ഷണിച്ചിട്ട് അവാര്‍ഡ് ഇല്ലാ എന്ന് പറയുന്നത്, കലാകാരന്മാരെയും കലാകാരികളെയും സാങ്കേതിക പ്രവര്‍ത്തകരെയും അപമാനിക്കുന്നതിന് തുല്യമാണ്. സീരിയലിന് ഇനി അവാര്‍ഡ് ഇല്ല എന്ന് അറിയിക്കുന്നതല്ലെ ഇതിലും നല്ലത്.

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു എങ്കില്‍, കിട്ടിയ അപേക്ഷയില്‍ നല്ലത് കണ്ടെത്തി അവാര്‍ഡ് നല്‍കണമായിരുന്നു. അതിനാണല്ലോ ജഡ്ജസിനെ വെച്ചിരിക്കുന്നത്. കണ്ടതൊന്നും കൊള്ളില്ല എന്ന് പറഞ്ഞാല്‍ ഒരു അവാര്‍ഡു കൊടുക്കണ്ടല്ലോ. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സിനിമ അവാര്‍ഡുകള്‍ക്ക് ക്ഷണിക്കാറുണ്ട്, നല്ല സിനിമകള്‍ ഇല്ല അതുകൊണ്ട് അവാര്‍ഡ് ഇല്ല എന്ന് കമ്മിറ്റി തീരുമാനിച്ചാലോ.'

'ഈ നിലപാടാണെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ സീരിയലുകള്‍ അവാര്‍ഡിന് ക്ഷണിക്കാതെ ഇരിക്കുക. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് സീരിയലുകള്‍ കാണുന്നത്. സീരിയലുകള്‍ക്ക് മൂല്യമില്ല എന്ന കണ്ടെത്തല്‍ പ്രേക്ഷകരെക്കുടി കളിയാക്കുന്ന സമീപനമാണ്. പ്രായമായവരും ചെറുപ്പക്കാരും ഉള്‍പ്പടെ സീരിയലുകള്‍ ആസ്വദിക്കുന്നുണ്ട്. എന്റെ അച്ഛന്‍ പോലും ആശുപത്രിയില്‍ കിടക്കുമ്പോഴും, മരിക്കുന്നതിന് ഒരു ദിവസം മുമ്പ് വരെ മൊബൈലില്‍ സീരിയല്‍ കണ്ടു. അങ്ങനെയുള്ള ആസ്വാദകരെ പോലും കളിയാക്കുന്നതിന് തുല്യമാണ് ഇത്', കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT