Film News

ഇതാവുമോ മാസ് തിരിച്ചുവരവ്?, മീശ പിരിച്ച് തോക്കെടുത്ത് സുരേഷ് ഗോപി; കാവല്‍ ടീസര്‍

സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ അടുത്ത റിലീസ് ആയ 'കാവല്‍' എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കസബക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ ഫാമിലി ആക്ഷന്‍ ഡ്രാമയാണ്. ഹൈറേഞ്ച് ശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി രണ്ട് ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി. മീശ പിരിച്ച് തോക്കെടുത്ത് നില്‍ക്കുന്ന വിന്റേജ് സുരേഷ് ഗോപി ഗെറ്റപ്പുമായാണ് ടീസര്‍.ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം

രാജ്യസഭാംഗമായതിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സുരേഷ് ഗോപി മടങ്ങിയെത്തുന്നത് തുടര്‍ച്ചയായ പ്രൊജക്ടുകളുമായാണ്. ആക്ഷന്‍ ഹീറോ ഇമേജില്‍ സുരേഷ് ഗോപിയെ കാത്തിരിക്കുന്ന ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമുള്ള ചിത്രവുമായാണ് നിഥിന്‍ രണ്‍ജി പണിക്കരുടെ വരവ്. 'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്.' എന്നായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് സുരേഷ് ഗോപി നല്‍കിയിരിക്കുന്ന തലവാചകം.

നിഥിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 സംവിധാനം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും തിരക്കഥ വൈകുന്നതിനാല്‍ മറ്റൊരു സിനിമയിലേക്ക് നിഥിന്‍ രണ്‍ജി പണിക്കര്‍ കടക്കുകയായിരുന്നു. ചിത്രത്തില്‍ രണ്ട് വേറിട്ട ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി. രണ്ട് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. ലാല്‍ സുരേഷ് ഗോപിക്കൊപ്പം പ്രധാന റോളിലുണ്ട്.

സയാ ഡേവിഡ്, ഐ എം വിജയന്‍,പത്മരാജ് രതീഷ്,സുജിത് ശങ്കര്‍,സന്തോഷ് കീഴാറ്റൂര്‍,കിച്ചു ടെല്ലസ്,ബിനു പപ്പു,മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.നിഖില്‍ എസ് പ്രവീണായിരിക്കും ഛായാഗ്രഹണം. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കും.

2015 ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ഐ, 2019ല്‍ തമിഴ് ചിത്രം തമിഴരസന്‍ ,2020ല്‍ വരനെ ആവശ്യമുണ്ട്എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി റിലീസ് ചെയ്തത്. ഇതിനിടെ ടെലിവിഷന്‍ പ്രോഗ്രാമുകളിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT