Film News

ശ്രീറാം രാഘവന്‍ ചിത്രത്തില്‍ കത്രീന കൈഫും വിജയ് സേതുപതിയും; 'മെറി ക്രിസ്തുമസി'ന് തുടക്കം

ബോളിവുഡ് സംവിധായകന്‍ ശ്രീറാം രാഘവന്റെ പുതിയ ചിത്രം 'മെറി ക്രിസ്തുമസി'ല്‍ കത്രീന കൈഫും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങള്‍. കത്രീന തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിജയ് സേതുപതിക്കും, ശ്രീറാം രാഘവനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ചിത്രമാണ് കത്രീന പങ്കുവെച്ചത്.

വിജയ് സേതുപതിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'മെറി ക്രിസ്തുമസ്'. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 'മുംബൈക്കര്‍' ആണ് താരം ആദ്യമായി അഭിനയിച്ച ഹിന്ദി സിനിമ. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അതേസമയം, മെറി ക്രിസ്മസിന്റെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്.

കത്രീന കൈഫ് വിവാഹ ശേഷം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മെറി ക്രിസ്മസ്. പുതിയ തുടക്കമെന്നാണ് ചിത്രം പങ്കുവെച്ച് കത്രീന ഫെയ്സ്ബുക്കില്‍ കുറിച്ചത്. ശ്രീറാം രാഘവനൊപ്പം സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും താരം പറയുന്നു.

2018ലെ സൂപ്പര്‍ ഹിറ്റ് ചിത്രം അന്ധാദുന്നിന് ശേഷം ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെറി ക്രിസ്തുമസ്. ആയുഷ്മാന്‍ ഖുറാന, തബു എന്നിവര്‍ കേന്ദ്ര കഥാപാത്രമായ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. 2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഹിന്ദി ചിത്രത്തിന് അടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് അന്ധാദുന്‍ നേടിയത്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT