Film News

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ കണ്ടിരുന്നത് മലയാള സിനിമകളായിരുന്നുവെന്ന് നടൻ കതിർ. കുടുംബത്തോടെ എല്ലാവരും കൊവിഡ് കാലത്ത് കണ്ടിരുന്നത് മലയാളം സിനിമകളായിരുന്നു. താൻ മലയാളം സിനിമ ചെയ്യാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ വീട്ടിലുള്ളവർക്കും ഭയങ്കര സന്തോഷമായെന്നും കതിർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കതിരിന്റെ വാക്കുകൾ

എന്നെ സംബന്ധിച്ചെടുത്തോളം മലയാളം സിനിമകൾ ഇന്റസ്ട്രിയിലേക്ക് വന്നതിന് ശേഷമാണ് കണ്ടുതുടങ്ങിയത്. ഇഷ്ഖ് ഒക്കെ ഇറങ്ങിയ സമയത്താണ് ഞാൻ മലയാളം സിനിമകൾ കണ്ടുതുടങ്ങുന്നത്. ആരെങ്കിലും പറയുന്നു, ഈ സിനിമ നല്ലതാണ് എന്ന്. അങ്ങനെ റെക്കമന്റേഷനുകൾ വന്നാൽ മാത്രമേ കണ്ടിരുന്നുള്ളൂ. പിന്നെ അങ്ങനെ ഇഷ്ടപ്പെട്ടു തുടങ്ങി. അതിന് ശേഷം ഒടിടിയിൽ ഓരോ ആഴ്ച്ചയും ഏത് മലയാള സിനിമ വരുന്നു എന്ന് നോക്കിയിരുന്നു. ജോസഫും ഇരട്ടയും പോലുള്ള സിനിമകൾ അങ്ങനെ കണ്ടതാണ്. പിന്നെ, കൊവിഡ് കാലത്ത് ഞാനും കുടുംബവും എല്ലാം മുഴുവൻ മലയാള സിനിമകൾ മാത്രമായിരുന്നു കണ്ടിരുന്നത്. അച്ഛനും അമ്മയും മലയാള സിനിമ തന്നെ വയ്ക്ക് എന്ന് പറയും.

എനിക്കാണെങ്കിൽ, ഇന്റസ്ട്രിയിൽ ഉള്ളതുകൊണ്ട് സിനിമകളെക്കുറിച്ച് അവരേക്കാൾ കൂടുതൽ അറിയുന്നത് കൊണ്ട് ‍ഞാൻ ഇരുന്ന് കാണും. പക്ഷെ, അമ്മയൊക്കെ ആണെങ്കിൽ മലയാളം സിനിമകൾ ഒരിക്കൽ പോലും കാണാത്ത ആളുകളാണ്. ഒരിക്കൽ കണ്ടുതുടങ്ങിയപ്പോൾ അവർ നമ്മളോട് പറയാൻ തുടങ്ങി, മലയാളം സിനിമകൾ വെക്കാൻ. മീശയിൽ അഭിനയിക്കാൻ പോകുമ്പോൾ, അവരും എന്നെപ്പോലെ എക്സൈറ്റഡായിരുന്നു. ഓ, നീ മലയാളം സിനിമ ചെയ്യാൻ പോവുകയാണോ എന്ന എക്സൈറ്റ്മെന്റാണ് അവർക്ക് ഉണ്ടായിരുന്നത്. ഇപ്പൊഴൊക്കെ ഒരുപാട് മലയാളം സിനിമകൾ ഞാൻ കാണാറുണ്ട്. കതിർ പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT