Film News

'നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങെനായാണ് പറയാൻ സാധിക്കുക?' ; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയുമായി കാർത്തിക് സുബ്ബരാജ്

ജിഗർത്തണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിന്റ പ്രൊമോഷനിടെ നടി നിമിഷ സജയനെ സുന്ദരിയല്ലെന്ന് വിശേഷിപ്പിച്ച മാധ്യമ പ്രവർത്തകന് മറുപടി നൽകി സംവിധായകൻ കാർത്തിക് സുബ്ബരാജ്. നിമിഷ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങെനായാണ് പറയാൻ സാധിക്കുക. മാധ്യമപ്രവർത്തകന്റെ മാനസികാവസ്ഥയെ കുറിച്ച് അറിയില്ലെന്നും അയാളുടെ ധാരണ വളരെയധികം തെറ്റാണെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു. നിമിഷ സജയൻ കാണാൻ അത്ര സുന്ദരിയല്ലെങ്കിലും രാഘവ ലോറൻസിന് തുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. എന്തിനാണ് അവളെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്തത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

'അവൾ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും? എനിക്ക് നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അറിയില്ല, പക്ഷേ ഒരാൾ സുന്ദരിയല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. നിങ്ങളുടെ ധാരണ വളരെ തെറ്റാണ്'
കാർത്തിക് സുബ്ബരാജ്

മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രൂക്ഷവിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പ്രെസ്സ് മീറ്റിൽ താനും ഉണ്ടായിരുന്നുവെന്നും സൗന്ദര്യത്തെക്കുറിച്ചുള്ള ലേഖകന്റെ പരിഹാസ്യമായ ചോദ്യം മാത്രമായിരുന്നില്ല അത് വിവാദപരമായ എന്തെങ്കിലും ചോദിക്കാൻ ആളിൽ നിന്ന് ബോധപൂർവമായ ശ്രമം ഉണ്ടായിരുന്നു, ഇത് ചോദിച്ചതിന് ശേഷം അയാൾ സ്വയം അഭിമാനിച്ചെന്നും സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ട്വിറ്ററിൽ കുറിച്ചു.

ചിത്രത്തിൽ മലയരസി എന്ന കഥാപാത്രത്തെയാണ് നിമിഷ സജയൻ അവതരിപ്പുക്കുന്നത്. രാഘവ ലോറൻസ്, എസ്.ജെ.സൂര്യ, ഷൈൻ ടോം ചാക്കോ, നവീൻ ചന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. നവംബർ 10 ന് ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ഫൈവ് സ്റ്റാർ ക്രിയേഷൻസിന്റെയും സ്റ്റോൺ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ജിഗർതണ്ട രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT