Film News

ഉത്തരേന്ത്യയിലെ പൊന്നിയിന്‍ സെല്‍വന്റെ പരാജയം; കാരണം വ്യക്തമാക്കി നടന്‍ കാര്‍ത്തി

'പുഷ്പ', 'കാന്താര' എന്നീ സിനിമകളെ പോലെ 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നാം ഭാഗത്തിന് നോര്‍ത്ത് ഇന്ത്യയില്‍ വിജയം നേടാനായില്ലെന്ന് നടന്‍ കാര്‍ത്തി. ഉത്തരേന്ത്യക്കാര്‍ക്ക് സിനിമയുടെ കഥ മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്നും അത് സിനിമയുടെ വിജയത്തെ സാരമായി ബാധിച്ചെന്നും കാർത്തി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താചടങ്ങില്‍ പറഞ്ഞു.

ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു നോവല്‍ വായിക്കുകയാണെന്ന് കരുതുക. കുറച്ച് പേജുകള്‍ വായിച്ചുകഴിയുമ്പോള്‍ ചില കഥാപാത്രങ്ങളുടെ പേരുകള്‍ മറന്നുപോകും. അത് തന്നെയാണ് 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നാം ഭാഗത്തിന്റെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് സംഭവിച്ചതെന്ന് കാര്‍ത്തി പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നോര്‍ത്തിലെ പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള പ്രതികരണം ഉത്തരേന്ത്യയില്‍ നിന്ന് ലഭിക്കുമെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു.

മണിരത്‌നം സംവിധാനം ചെയ്യുന്ന 'പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ഏപ്രില്‍ ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന്റെ ഒന്നാം ഭാഗം കഴിഞ്ഞ സെപ്റ്റംബറില്‍ റിലീസ് ചെയ്തിരുന്നു. കാര്‍ത്തി, ജയം രവി, വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിരത്നവും ബി ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT